പ്രതീകാത്മക ചിത്രം 
India

ബൈക്കിലെത്തിയവര്‍ ഓട്ടോ യാത്രക്കാരിയുടെ മൊബൈല്‍ തട്ടിപ്പറിച്ചു; പിടിക്കാന്‍ ശ്രമിച്ച യുവതി റോഡില്‍ വീണുമരിച്ചു

മഹാരാഷ്ട്രയില്‍ മൊബൈല്‍ തട്ടിപ്പറിച്ച ബൈക്ക് യാത്രക്കാരെ പിന്തുടര്‍ന്ന 27കാരി ഓട്ടോറിക്ഷയില്‍ നിന്ന് വീണ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ മൊബൈല്‍ തട്ടിപ്പറിച്ച ബൈക്ക് യാത്രക്കാരെ പിന്തുടര്‍ന്ന 27കാരി ഓട്ടോറിക്ഷയില്‍ നിന്ന് വീണ് മരിച്ചു. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

താനെയില്‍ ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. മാളില്‍ സ്പായില്‍ ജോലി ചെയ്യുന്ന 27കാരിയാണ് മരിച്ചത്. വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവമെന്ന് പൊലീസ് പറയുന്നു.

ഓട്ടോറിക്ഷയില്‍ സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ്, ബൈക്കിലെത്തിയ അക്രമിസംഘം മൊബൈല്‍ തട്ടിപ്പറിച്ചത്. ഹൈവേയില്‍ ഓട്ടോറിക്ഷയുടെ പിന്നില്‍ ഉണ്ടായിരുന്ന ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേരാണ് അറസ്റ്റിലായത്. 

മൊബൈല്‍ തട്ടിപ്പറിച്ചവരെ പിടികൂടാന്‍ യുവതി ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്നു. മൊബൈല്‍ തിരിച്ചുപിടിക്കാന്‍ ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേയ്ക്ക് ചരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി