ഫയല്‍ ചിത്രം 
India

അജ്ഞാതനുമായി 40കാരിയുടെ 'സൊള്ളല്‍', ആരോടെങ്കിലും പറഞ്ഞോ?; നുണ പരിശോധനയ്ക്കായി 11കാരിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി, പരാതി 

ഗുജറാത്തില്‍ അയല്‍വാസിയായ 11കാരിയുടെ കൈ നിര്‍ബന്ധിച്ച് തിളച്ച എണ്ണയില്‍ മുക്കി 40കാരി

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ അയല്‍വാസിയായ 11കാരിയുടെ കൈ നിര്‍ബന്ധിച്ച് തിളച്ച എണ്ണയില്‍ മുക്കി 40കാരി. വലതുകൈയില്‍ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കരയുന്ന വീഡിയോ വൈറലായി. കുട്ടി നുണ പറയുകയാണോ എന്ന് തെളിയിക്കാനാണ് യുവതി ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു.

പത്താന്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. സംഭവത്തില്‍ 40കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടറോട് ഗുജറാത്ത് സംസ്ഥാന ബാലവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. തിളച്ച എണ്ണയില്‍ കൈ പൊള്ളി കരയുന്ന കുട്ടിയുടെ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് നടപടി.

പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് യുവതി അറസ്റ്റിലായത്. ഭീഷണിപ്പെടുത്തല്‍, അതിക്രമം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തതായി പൊലീസ് അറിയിച്ചു. കുട്ടിയും 40കാരിയും അയല്‍വാസികളാണ്. പത്തുദിവസം മുന്‍പ് യുവതി വീടിന് വെളിയില്‍ അജ്ഞാതനുമായി സംസാരിക്കുന്നത് പെണ്‍കുട്ടി കണ്ടു. പിറ്റേന്ന് മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് ഇക്കാര്യം ആരോടെങ്കിലും പറഞ്ഞോ എന്ന്് യുവതി പെണ്‍കുട്ടിയോട് ചോദിച്ചു. പെണ്‍കുട്ടി ആരോടും പറഞ്ഞില്ല എന്ന് മറുപടി നല്‍കി. വിശ്വാസം വരാതിരുന്ന യുവതി വീട്ടിനകത്തേയ്ക്ക് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി.  പാത്രത്തിലെ തിളച്ച എണ്ണയില്‍ കൈ മുക്കി പറഞ്ഞത് സത്യമാണെന്ന് തെളിയിക്കാന്‍ യുവതി ഭീഷണിപ്പെടുത്തി.

വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പിടിച്ചുനിര്‍ത്തി കൊല്ലുമെന്ന്് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നിര്‍ബന്ധിച്ച് തിളച്ച എണ്ണയില്‍ കൈ മുക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. മറ്റൊരു അയല്‍വാസിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ