പ്രതീകാത്മക ചിത്രം 
India

മാതാപിതാക്കള്‍ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോയി, ഫ്‌ലാറ്റില്‍ യുവതി കഴുത്തുമുറിഞ്ഞ് കൊല്ലപ്പെട്ട നിലയില്‍; ബന്ധുവിനായി തെരച്ചില്‍ 

ഉത്തര്‍പ്രദേശില്‍ ഫ്‌ലാറ്റില്‍ യുവതിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഫ്‌ലാറ്റില്‍ യുവതിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വീട്ടില്‍ നിന്ന് പണവും സ്വര്‍ണാഭരങ്ങളും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു. യുവതിയുടെ ബന്ധുവാണ് ഇതിന് പിന്നിലെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഗ്രേറ്റര്‍ നോയിഡയ്ക്ക് സമീപമുള്ള ഗൗതം ബുദ്ധ നഗര്‍ ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. പിങ്കിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ബന്ധു അര്‍ജുനിന് വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ഒരു വര്‍ഷം മുന്‍പാണ് ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് കുടുംബസമ്മേതം പിങ്കി താമസം മാറിയത്. പിങ്കിയുടെ വീട്ടുകാര്‍ വെളിയില്‍ പോയിരുന്ന സമയത്താണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ പിങ്കിയുടെ മാതാപിതാക്കള്‍ പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.

ബുധനാഴ്ച രാത്രി വീട്ടില്‍ തിരിച്ചെത്തിയ മാതാപിതാക്കള്‍ കാണുന്നത് മകള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് . ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴുത്തിലും വയറ്റിലുമാണ് കുത്തേറ്റത്. അഞ്ചുലക്ഷം രൂപ മൂല്യമുള്ള പണവും സ്വര്‍ണാഭരണങ്ങളും നഷ്ടമായതായി പൊലീസ് പറയുന്നു. 

സിസിടിവി ദൃശ്യങ്ങളില്‍ അര്‍ജുന്‍ ഉച്ചയ്ക്ക് പാര്‍പ്പിട സമുച്ചയത്തില്‍ എത്തിയതായി തിരിച്ചറിഞ്ഞു. മൂന്ന് മണിയോടെ കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങുന്നതും സിസിടിവിയില്‍ വ്യക്തമാണ്. അര്‍ജുന്റെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരങ്ങളുടെ കുറച്ചുഭാഗവും മൊബൈല്‍ ഫോണും കണ്ടെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പണം നൽകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ഓർഡിനറി ഒഴിവാക്കണം ': നിലപാട് വ്യക്തമാക്കി ഗതാഗത മന്ത്രി

Fact Check|ഗള്‍ഫ് ലൈസന്‍സ് ഉണ്ടെങ്കില്‍ ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ കഴിയുമോ? സത്യം ഇതാണ്

CMD: പ്രോജക്ട് എഞ്ചിനീയർ,അർബൻ പ്ലാനർ ഒഴിവുകൾ, 60,000 രൂപ ശമ്പളം

യോഗ്യരായ അധ്യാപകര്‍ക്ക് പകരമാവില്ല 'ചാറ്റ് ജിപിടി' ; ഹാജര്‍ ഇല്ലാത്ത കുട്ടികള്‍ക്ക് ഇളവ് അനുവദിക്കാനാവില്ല: മദ്രാസ് ഹൈക്കോടതി

എന്താണ് ഞാറ്റുവേല?, മഴക്കാലത്ത് വൃക്ഷത്തൈകള്‍ നടേണ്ടത് എപ്പോള്‍?, സമയക്രമം അറിയാം

SCROLL FOR NEXT