പ്രതീകാത്മക ചിത്രം 
India

സ്വപ്‌നത്തില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ടു; ദൈവപ്രീതിയ്ക്കായി മണ്ണിട്ട് മുടി, വീട്ടമ്മ കുഴിയില്‍ കിടന്നത് 4 മണിക്കൂര്‍;  പൊലീസ് ഇടപെടല്‍

ശിവന്റെ കടുത്ത ഭക്തയാണ് ദൈവപ്രീതിയ്ക്കായി സ്വന്തം ജീവന്‍ ബലി നല്‍കാന്‍ തീരുമാനിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


കാന്‍പൂര്‍: ദൈവപ്രീതിയ്ക്കായി സ്വയം സമാധിയ്‌ക്കൊരുങ്ങിയ മധ്യവയസ്‌കയെ പൊലീസ് രക്ഷപ്പെടുത്തി. ശിവന്റെ കടുത്ത ഭക്തയാണ് ദൈവപ്രീതിയ്ക്കായി സ്വന്തം ജീവന്‍ ബലി നല്‍കാന്‍ തീരുമാനിച്ചത്. അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. 

രാം സജീവന്റെ ഭാര്യയായ ഗോമതി ദേവീ കടുത്ത ശിവഭക്തയാണ്. ബുധനാഴ്ച രാവിലെ ഉണര്‍ന്ന ശേഷം വീട്ടൂകാരോടും അയല്‍ക്കാരോടും ശിവരാത്രിയ്ക്ക് മുന്‍പ് തനിക്ക് സമാധിയാവണമെന്ന് അറിയിച്ചു. ഇന്നലെ രാത്രി സ്വപ്‌നത്തില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ടെന്നും ശിവപ്രീതിയ്ക്കായി സമാധിയ്‌ക്കൊരുങ്ങാന്‍ ഉള്‍വിളി ഉണ്ടായെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് വീടിന് മുന്നില്‍ കുഴി കുത്തി അടക്കം ചെയ്യാന്‍ അവര്‍ വീട്ടുകാരോട് ആവശ്യപ്പെട്ടു. 

അവരുടെ നിര്‍ദേശാനുസരണം വീടിന് മുന്നില്‍ ഇവര്‍ പൂജ നടത്തുന്ന സ്ഥലത്ത് നാലടി ആഴത്തില്‍ കുഴി കുത്തി. അവരെ കുഴിക്കകത്ത് ധ്യാനനിമഗ്നയായി ഇരുത്തിയ ശേഷം വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന്  മണ്ണിട്ട് മൂടുകയായിരുന്നു. അവിടെയെത്തിയ ആള്‍ക്കൂട്ടം സമാധി സ്ഥലത്ത്് പുഷ്പാഞ്ജലി നടത്തുകയും പ്രാര്‍ഥന നടത്തുകയും ചെയ്തു. വിചിത്രമായ ആചാരരീതിയ്‌ക്കെതിരെ രംഗത്തെത്തിയ ചിലരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. നാല് മണിക്കൂറുകള്‍ക്ക് ശേഷമാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്. കുഴിതുറന്ന് പൊലീസ് ഇവരെ പുറത്തെടുത്തപ്പോള്‍ അബോധാവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ സമീപത്തെ  ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവര്‍ അപകടാവസ്ഥ തരണം ചെയ്തതായും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'വോട്ട് അട്ടിമറി നേരത്തെ അറിയാമായിരുന്നു, ഒട്ടും അത്ഭുതമില്ല'; എംഎൽസി തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ എച്ച്ഡി കുമാരസ്വാമി

പരിക്ക് മാറി; ഹർഷിത് റാണ വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ