പ്രതീകാത്മക ചിത്രം 
India

റോഡ് അപകടം; പെരുവഴിയില്‍ വീണ ഗര്‍ഭിണി കുഞ്ഞിനു ജന്മം നല്‍കി അന്ത്യശ്വാസം വലിച്ചു, ദാരുണം

റോഡ് അപകടത്തില്‍ പെട്ട് അന്ത്യശ്വാസം വലിക്കുന്നതിനു നിമിഷങ്ങള്‍ മുമ്പ് യുവതി നടുറോഡില്‍ കുഞ്ഞിനു ജന്മം നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

ഫിറോസാബാദ്: റോഡ് അപകടത്തില്‍ പെട്ട് അന്ത്യശ്വാസം വലിക്കുന്നതിനു നിമിഷങ്ങള്‍ മുമ്പ് യുവതി നടുറോഡില്‍ കുഞ്ഞിനു ജന്മം നല്‍കി. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് നാര്‍ഖിയിലാണ് ദാരുണ സംഭവം.

എട്ടു മാസം ഗര്‍ഭിണിയായിരുന്ന കാമിനിയാണ് പ്രസവിച്ചതിനു പിന്നാലെ അന്ത്യശ്വാസം വലിച്ചത്. ഭര്‍ത്താവ് രാമുവിനൊപ്പം മോട്ടോര്‍സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു കാമിനി. ഒരു ട്രക്ക് ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.

അപകടത്തെത്തുടര്‍ന്ന് റോഡില്‍ വീണ കാമിനി അവിടെ വച്ചു പ്രസവിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുഞ്ഞ് ആരോഗ്യവതിയാണ്. രാമുവിനെയും കുഞ്ഞിനെയും ആശുപത്രിയിലാക്കിയിരിക്കുകയാണ്. 

സംഭവത്തെത്തുടര്‍ന്ന് നാട്ടുകാര്‍ റോഡ് തടഞ്ഞത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. പൊലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ സാധാരണ നിലയില്‍ ആക്കിയതായി അധികൃതര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി

നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ രൂപകല്‍പ്പന; ആര്‍ക്കിടെക്റ്റ് എന്‍ എം സലീം അന്തരിച്ചു

ബജറ്റ് വിഹിതം വെട്ടിക്കുറച്ചു; കോഴിക്കോട് പെരുവണ്ണാമൂഴി ബയോളജിക്കൽ പാർക്ക് പദ്ധതി പ്രതിസന്ധിയിൽ

ശ്രീശാന്ത്, അശ്വിൻ... റെക്കോർഡിൽ ഇനി 'പ്രിൻസ് യാ​ദവും'; നിർണായകം '13 റൺസ്'!

മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം അകലെ; പാർക്കിങ് സൗകര്യത്തിന് റവന്യൂ ഭൂമിയില്ലെന്ന് റിപ്പോർട്ട്