പ്രതീകാത്മക ചിത്രം 
India

മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയം, 'അച്ഛനെ' കാണിച്ച് വിശ്വാസം നേടിയെടുത്തു; 'എയറോനോട്ടിക്കല്‍ എന്‍ജിനീയര്‍' യുവതിയുടെ 13 ലക്ഷം തട്ടി

മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട 'എയറോനോട്ടിക്കല്‍ എന്‍ജിനീയര്‍' 13 ലക്ഷം രൂപ തട്ടിയെടുത്തതായി 28കാരിയുടെ പരാതി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട 'എയറോനോട്ടിക്കല്‍ എന്‍ജിനീയര്‍' 13 ലക്ഷം രൂപ തട്ടിയെടുത്തതായി 28കാരിയുടെ പരാതി. മാട്രിമോണിയല്‍ സൈറ്റില്‍ ചാറ്റിലൂടെ അടുപ്പം ഉണ്ടാക്കി വിവാഹം ഉറപ്പിക്കുന്ന ഘട്ടം വരെ എത്തിയ ശേഷമാണ് യുവാവ് തട്ടിപ്പ് നടത്തിയതെന്നും പരാതിയില്‍ പറയുന്നു. തന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവാവ് തട്ടിപ്പ് നടത്തിയത്.

മുംബൈയിലാണ് സംഭവം. ജൂലൈയിലാണ് മാട്രിമോണിയല്‍ സൈറ്റ് വഴി ഇരുവരും പരിചയപ്പെടുന്നത്. സര്‍ജീറാവു പട്ടീല്‍ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് യുവാവ് അടുപ്പം സ്ഥാപിച്ചത്. തുടര്‍ന്ന് ഇരുവരും പരസ്പരം നമ്പറുകള്‍ കൈമാറി. തുടര്‍ന്ന് ചാറ്റിങ് ആരംഭിച്ചു. വ്യാജ പ്രൈാഫൈല്‍ ഉണ്ടാക്കിയാണ് യുവാവ് തട്ടിപ്പ് നടത്തിയത്. എയറോനോട്ടിക്കല്‍ എന്‍ജിനീയര്‍ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

അച്ഛന് ഷിപ്പിങ് ബിസിനസ് ആണെന്നും അമ്മ റിട്ട. ബാങ്ക് ഉദ്യോഗസ്ഥയുമാണെന്നാണ് സര്‍ജീറാവു പറഞ്ഞത്. വിശ്വസിപ്പിക്കാന്‍ തന്റെ അച്ഛനാണ് എന്ന പറഞ്ഞ് മറ്റൊരാളെ സര്‍ജീറാവു പരിചയപ്പെടുത്തി. ഓഗസ്റ്റില്‍ അച്ഛന്‍ വീട്ടില്‍ വരുമെന്നും സര്‍ജീറാവു പറഞ്ഞതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

എന്നാല്‍ വരാമെന്ന് പറഞ്ഞ സമയത്ത് സര്‍ജീറാവുവിന്റെ അച്ഛന്‍ വരാതിരുന്നതോടെ, യുവതി തുടര്‍ച്ചയായി വിളിക്കാന്‍ തുടങ്ങി. എന്നാല്‍ ഫോണിന് മറുപടി ഉണ്ടായിരുന്നില്ല. എന്നാല്‍ അടുത്ത ദിവസം താന്‍ ജോലി ചെയ്യുന്ന എയര്‍ലൈന്‍ കമ്പനിയില്‍ തട്ടിപ്പ് നടന്നുവെന്നും തന്റെ അക്കൗണ്ട് മരവിപ്പിച്ചതായും സര്‍ജീറാവു പറഞ്ഞു. തന്നെ സാമ്പത്തികമായി സഹായിക്കണമെന്നും പിന്നീട് തിരികെ നല്‍കാമെന്നും സര്‍ജീറാവു ഉറപ്പുനല്‍കി. ഇത് വിശ്വസിച്ച് ആദ്യം 2.3 ലക്ഷം രൂപ കൈമാറിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

കുറച്ചുദിവസങ്ങള്‍ക്ക് ശേഷം പണം തിരികെ നല്‍കാന്‍ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ചോദിച്ചു. സംശയം തോന്നി എന്തിനാണ് അക്കൗണ്ട് വിശദാംശങ്ങള്‍ എന്ന് ചോദിച്ചു. തന്റെ അക്കൗണ്ട് നിരീക്ഷണത്തിലാണെന്നും പണം കൈമാറാന്‍ യുവതിയുടെ അക്കൗണ്ട് വിശദാംശങ്ങള്‍ മുഴുവന്‍ വേണമെന്നും സര്‍ജീറാവു പറഞ്ഞു. അക്കൗണ്ട് വിശദാംശങ്ങള്‍ നല്‍കി നിമിഷങ്ങള്‍ക്കകം തന്റെ അക്കൗണ്ടില്‍ നിന്ന് 1.8 ലക്ഷം രൂപ തട്ടിയെടുത്തതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ പണം മുഴുവനായി തിരികെ നല്‍കാമെന്ന് പറഞ്ഞ് സര്‍ജീറാവു ആശ്വസിപ്പിച്ചു. അതിനിടെ തന്റെ പേരില്‍ 3.7 ലക്ഷം രൂപയുടെ വായ്പ എടുത്തതായി കാണിച്ച് ധനകാര്യസ്ഥാപനത്തില്‍ നിന്ന് അറിയിപ്പ് വന്നു. തന്റെ രേഖകള്‍ നിയമവിരുദ്ധമായി കാണിച്ചാണ് സര്‍ജീറാവു വായ്പ തരപ്പെടുത്തിയത്. തുടര്‍ന്ന് വിളിച്ചപ്പോള്‍ സര്‍ജീറാവുവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു എന്നും പരാതിയില്‍ പറയുന്നു. മൊത്തം 13 ലക്ഷം രൂപ നഷ്ടപ്പെട്ടതോടെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT