നിഷ്താ /ഫോട്ടോ: ട്വിറ്റർ 
India

എട്ട് തവണ നിർത്താൻ പറഞ്ഞു, ഡ്രൈവർ കേട്ടില്ല; ഓടുന്ന ഓട്ടോയിൽ നിന്ന് യുവതി ചാടി 

ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ന്ന് ചാടിയിറങ്ങിയാണ് 28കാരിയായ യുവതി രക്ഷപെട്ടത്

സമകാലിക മലയാളം ഡെസ്ക്

ഗുരുഗ്രാം: തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഓട്ടോറിക്ഷക്കാരനില്‍ നിന്ന് സാഹസികമായി രക്ഷപെട്ട് യുവതി. ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ന്ന് ചാടിയിറങ്ങിയാണ് 28കാരിയായ യുവതി രക്ഷപെട്ടത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. നിഷ്താ പലിവാള്‍ എന്ന യുവതിയാണ് ട്വിറ്ററില്‍ തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്. 

ഞായറാഴ്ച മാര്‍ക്കറ്റില്‍ പോയി മടങ്ങുന്നവഴി സിറ്റിയിലെ ഒരു ഓട്ടോഡ്രൈവറില്‍ നിന്നാണ് ഇത്തരത്തിലൊരു അനുഭവമുണ്ടായതെന്ന് അവര്‍ പറഞ്ഞു. സംഭവിച്ച കാര്യങ്ങളെല്ലാം വിശദമായി യുവതി തന്റെ ട്വീറ്റില്‍ കുറിച്ചു. പരിചിതമല്ലാത്ത വഴികളിലൂടെ ഓട്ടോ സഞ്ചരിക്കുന്നത് കണ്ട് യുവതി വഴിതെറ്റിയെന്ന് പറഞ്ഞിട്ടും ഡ്രൈവര്‍ വണ്ടി നിര്‍ത്താതെ മുന്നോട്ട്‌നീങ്ങുകയായിരുന്നു. 

അന്ന് സംഭവിച്ചത്

ഏകദേശം 12:30 ആയിരുന്നു സമയം. പേടിഎം വഴി പൈസ തന്നാല്‍ മതിയോ എന്ന് ചോദിച്ചപ്പോള്‍ മതിയെന്ന് പറഞ്ഞതനുസരിച്ചാണ് ഞാന്‍ ഓട്ടോയില്‍ കയറിയത്. അയാള്‍ എന്തോ ഭക്തിഗാനം ഓട്ടോയില്‍ വച്ചിട്ടുണ്ടായിരുന്നു. അത്യാവശ്യം ഉറക്കെത്തന്നെ. ഒരു ടി ജംഗ്ഷനില്‍ നിന്ന് വലത്തോട്ടാണ് എനിക്ക് പോകേണ്ടിയിരുന്നത്. പക്ഷെ അയാള്‍ ഇടത്തോട്ടാണ് വണ്ടിയെടുത്തത്. ഞാന്‍ വഴിതെറ്റിയെന്ന് പറഞ്ഞപ്പോള്‍ അയാള്‍ ദൈവത്തിന്റെ പേര് ഉറക്കെ പറയാന്‍ തുടങ്ങി. 

അടിച്ച് ബഹളമുണ്ടാക്കിയിട്ടും വണ്ടി നിര്‍ത്തിയില്ല

എനിക്ക് പോകേണ്ടത് ആ വഴിക്കല്ലെന്ന് ഞാന്‍ ഉറക്കെ വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ അയാള്‍ അതിലും ഉറക്കെ ദൈവത്തിന്റെ പേര് പറഞ്ഞുകൊണ്ടേയിരുന്നു. എട്ട് പത്ത് പ്രാവശ്യം അയാളുടെ തോളില്‍ ഞാന്‍ അടിച്ചു. പക്ഷെ കാര്യമുണ്ടായില്ല. വണ്ടിയില്‍ നിന്ന് ചാടിയിറങ്ങുക മാത്രമായിരുന്നു ഏക വഴി. ഓപ്പോള്‍ സ്പീഡ് 35-40 ആയിരുന്നു. അയാള്‍ സ്പീഡ് കൂട്ടുന്നതിന് മുമ്പ് ഞാന്‍ പുറത്തേക്ക് ചാടി. നിസാര പരിക്ക് പറ്റിയതല്ലാതെ ഭാഗ്യത്ത് വേറെ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. അവിടുന്ന് ഞാന്‍ എന്റെ സ്ഥലത്തേക്ക് നടന്നു. അപ്പോഴൊക്കെ ഞാന്‍ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു.

അപ്പോ ആ ഓട്ടോയുടെ നമ്പര്‍ നോട്ട് ചെയ്യാതിരുന്നതില്‍ ഇപ്പോ എനിക്ക് കുറ്റബോധമുണ്ട്. പക്ഷെ എനിക്കുതോന്നുന്നു ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മള്‍ മറ്റൊരു ലോകത്തായിരിക്കും. എല്ലാവരും കരുതലോടെയിരിക്കാന്‍ വേണ്ടിയാണ് ഈ ട്വീറ്റ് കുറിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

SCROLL FOR NEXT