പ്രതീകാത്മക ചിത്രം 
India

ആദ്യം ട്രെയിന് പിന്നാലെ ഓടി ആത്മഹത്യക്ക് ശ്രമം; വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ തീവണ്ടിക്ക് മുന്നിലേക്ക് തളളിയിട്ട് യുവാവ്

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതില്‍ പ്രകോപിതനായ യുവാവ്  21 കാരിയെ ഓടുന്ന ട്രെയിന് മുന്നിലേക്ക് തള്ളിയിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതില്‍ പ്രകോപിതനായ യുവാവ്  21 കാരിയെ ഓടുന്ന ട്രെയിന് മുന്നിലേക്ക് തള്ളിയിട്ടു. യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റ യുവതിയുടെ തലയ്ക്ക് 12 തുന്നലുണ്ട്.

മുംബൈയിലെ ഖര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. സുമേധ് ജാധവ് ആണ് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വഡാല സ്വദേശിയായ ഇയാള്‍ യുവതിയെ തള്ളിയിട്ട ശേഷം  ഉടന്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. 

അന്ധേരിയില്‍ നിന്ന് ട്രെയിന്‍ കയറിയത് മുതല്‍ ഇയാള്‍ യുവതിയെ പിന്തുടരുന്നുണ്ടായിരുന്നു. സഹായത്തിനായി ഖര്‍ റെയില്‍വെ സ്റ്റേഷനിലെത്താന്‍ പെണ്‍കുട്ടി അമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഖര്‍ റയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ പെണ്‍കുട്ടി അമ്മയോടൊപ്പം പോകാനൊരുങ്ങിയെങ്കിലും ഇയാള്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. 

തന്റെ കൂടെ ചെല്ലണമെന്നും തന്നെ വിവാഹം കഴിക്കണമെന്നതുമായിരുന്നു ഇയാളുടെ ആവശ്യം. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതോടെ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. ഓടുന്ന ട്രെയിനിന് പിന്നാലെ പാഞ്ഞ ഇയാള്‍ പിന്നീട് തിരിച്ചുവന്നു.പിന്നീട് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലുളള വിടവിലേക്ക് യുവതിയെ തള്ളിയിടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

യുവതിയുടെ അമ്മ പ്രതിരോധിച്ചെങ്കിലും പിടി വലിയില്‍ യുവതിയുടെ തലയ്ക്ക് പരിക്കേറ്റു. ഉടന്‍ തന്നെ ഇയാള്‍ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. പൊലീസ് സുമേധിനെ പിന്നീട് പിടികൂടി .
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍