പ്രതിയെ വെടിവെച്ച് വീഴ്‌ത്തി വനിത എസ്‌ഐ മീന/ ചിത്രം സ്‌ക്രീൻഷോട്ട് 
India

പൊലീസിന്റെ തലയ്‌ക്ക് ഇരുമ്പുകമ്പികൊണ്ട് അടിച്ചു രക്ഷപ്പെടാൻ ശ്രമം, പ്രതിയെ വെടിവെച്ച് വീഴ്‌ത്തി വനിത എസ്‌ഐ

ചെന്നൈയിലെ കൊന്നൂർ ഹൈവേയിൽ വെച്ചാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിക്ക് നേരെ വെടിയുതിർത്ത് വനിത എസ്‌ഐ. സ്ഥിരം കുറ്റവാളിയായ ബന്തു സൂര്യയെന്ന ആൾക്കാണ് വെടിയേറ്റത്. ഇയാൾ വാഹനപരിശോധനയ്‌ക്കിടെ പൊലീസ് ഉദ്യോ​ഗസ്ഥന്റെ തലയിൽ ഇരുമ്പുകമ്പികൊണ്ട് അടിച്ചു രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്‌ച ചെന്നൈയിലെ കൊന്നൂർ ഹൈവേയിൽ വെച്ചാണ് സംഭവം.

ബന്തു സൂര്യയും സംഘവും മദ്യപിച്ച് ഹെൽമെറ്റ് ഇല്ലാതെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അയ്‌നാവരം എസ്‌ഐ ശങ്കർ ഇവരെ തടഞ്ഞു. എന്നാൽ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ ഇയാളെ പൊലീസ് പിന്തുടർന്നു. പിടിക്കുമെന്നായപ്പോൾ എസ്‌ഐയുടെ തലയ്‍‌‌ക്ക് ഇരുമ്പുകമ്പികൊണ്ട് അടിച്ച് പ്രതികൾ രക്ഷപ്പെട്ടു.

പ്രതികളെ പിടിക്കാൻ അയ്നാവരം അസിസ്റ്റന്റ് എസ്‌ഐ മീനയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു. വാഹന നമ്പർ പിന്തുടർന്നുള്ള പരിശോധനയിൽ പ്രതികളെ പൊലീസ് പിടികൂടി. എന്നാൽ പൊലീസ് സ്റ്റേഷനിലേക്ക് വരുന്നതിനിടെ ഇയാൾ വീണ്ടും രക്ഷപ്പെട്ട് ഓടി അടുത്തുള്ള കടയിൽ നിന്നും കത്തിയെടുത്ത് പൊലീസുകാരെ വെട്ടി പരിക്കേൽപ്പിച്ചതോടെയാണ് എസ്ഐ മീന പ്രതിക്ക് നേരെ വെടിയുതിർത്തത്. കാൽമുട്ടിന് പരിക്കേറ്റ ഇയാളെയും ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പൊലീസുകാരെയും കിൽപോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും