പ്രതീകാത്മക ചിത്രം 
India

മകനെ തല തകര്‍ത്ത് കൊന്നു; നെയ്യും കുരുമുളകും ചേര്‍ത്ത് പൊരിച്ചെടുത്തു; മന്ത്രവാദത്തിന് വേണ്ടി അമ്മയുടെ ക്രൂരത

മന്ത്രവാദത്തിന് വേണ്ടി മകന്റെ തല തകര്‍ത്ത് കൊന്ന ശേഷം മൃതദേഹം പൊരിച്ചെടുത്ത അമ്മ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മന്ത്രവാദത്തിന് വേണ്ടി മകന്റെ തല തകര്‍ത്ത് കൊന്ന ശേഷം മൃതദേഹം പൊരിച്ചെടുത്ത അമ്മ അറസ്റ്റില്‍. കൊല്‍ക്കത്തയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ഹീന കൃത്യം നടന്നത്. 25കാരനായ അര്‍ജുനെയാണ് അമ്മ ക്രൂരമായി കൊലപ്പെടുത്തിയത്. 

മകനെ കാണാനില്ലെന്ന് അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാകത്തിന്റെ ചുരുളഴിഞ്ഞത്. 

അന്വേഷണത്തില്‍ പ്രദേശത്തെ ഒരു വീട്ടില്‍ നിന്ന് ഒരു യുവാവിന്റെ കത്തി കരിഞ്ഞ മൃതദേഹം കണ്ടെത്തി. അര്‍ജുന്റെ അമ്മ ഗീതയുടെയും രണ്ടാമത്തെ മകന്‍വിധുറിന്റെയും പെരുമാറ്റത്തില്‍ പന്തികേടു തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഗീത മകനെ കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയായിരുന്നു. 

വീട്ടിലെ പൂജ മുറിയില്‍ നിന്ന് അര്‍ജുന്റെ ശരീര ഭാഗങ്ങള്‍ കടായി വെച്ച നിലയില്‍ കണ്ടെത്തി. മകനെ കൊലപ്പെടുത്തിയ ശേഷം ഇവര്‍ ശരീരം നെയ്യും കുരുമുളകും ചേര്‍ത്ത് പൊരിച്ചെടുക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം