നാഗ്പൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം പ്രതീകാത്മക ചിത്രം
India

സിഗരറ്റ് വലിച്ചപ്പോള്‍ തുറിച്ചുനോക്കി; യുവാവിനെ 24കാരി കുത്തിക്കൊന്നു

മഹാരാഷ്ട്രയില്‍ കടയ്ക്ക് മുന്നില്‍ നിന്ന് സിഗരറ്റ് വലിച്ചപ്പോള്‍ തുറിച്ചുനോക്കിയതിന് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ 24കാരി അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കടയ്ക്ക് മുന്നില്‍ നിന്ന് സിഗരറ്റ് വലിച്ചപ്പോള്‍ തുറിച്ചുനോക്കിയതിന് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ 24കാരി അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തിരിച്ചറിഞ്ഞത്.

നാഗ്പൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. നാലു പെണ്‍കുട്ടികളുടെ അച്ഛനായ രഞ്ജിത് റാത്തോഡ് (28) ആണ് മരിച്ചത്. സംഭവത്തില്‍ ജയശ്രീ അടക്കം മൂന്ന് പേരാണ് പിടിയിലായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിഗരറ്റ് വാങ്ങാന്‍ കടയിലെത്തിയ റാത്തോഡ് ജയശ്രീയെ തുറിച്ചുനോക്കിയതാണ് പ്രകോപനത്തിന് കാരണം. ഈസമയത്ത് ജയശ്രീ കടയ്ക്ക് മുന്നില്‍ നിന്ന് സിഗരറ്റ് വലിക്കുകയായിരുന്നു. തുറിച്ചുനോക്കിയതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. അതിനിടെ ജയശ്രീ സിഗരറ്റ് വലിച്ച് റാത്തോഡിന്റെ മുഖത്തിന് നേര്‍ക്ക് പുക ഊതി. കൂടാതെ റാത്തോഡിനെ മോശം ഭാഷയില്‍ ചീത്ത വിളിക്കുകയും ചെയ്തു. ഇത് റാത്തോഡ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും തിരിച്ച് അസഭ്യം പറയുകയും ചെയ്തതായി പൊലീസ് പറയുന്നു.

രോഷാകുലയായ ജയശ്രീ രണ്ടു സുഹൃത്തുക്കളെ വിളിച്ചുവരുത്തി. വഴക്കിനുശേഷം വീട്ടിലേക്ക് പോയ റാത്തോഡുമായി മൂവരും ഏറ്റുമുട്ടി. അടിപിടിക്കിടെ റാത്തോഡിന് മാരകമായി കുത്തേല്‍ക്കുകയായിരുന്നു. ജയശ്രീയാണ് കത്തി ഉപയോഗിച്ച് യുവാവിനെ ഒന്നിലധികം തവണ കുത്തിയതെന്നും പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT