വീഡിയോ ദൃശ്യത്തില്‍ നിന്ന്‌ 
India

അച്ഛനെ കൊന്ന് 22 കഷണങ്ങളായി വെട്ടിമുറിച്ചു, ഫ്രിഡ്ജില്‍ സൂക്ഷിച്ചു; ഡല്‍ഹിയെ നടുക്കി വീണ്ടും അരുംകൊല ( വീഡിയോ)

അഞ്ജൻ ദാസിനെ കൊലപ്പെടുത്തി മൃതദേഹം 22 കഷണങ്ങളാക്കി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ലിവിങ്ങ് ടുഗതര്‍ പങ്കാളിയെ കൊലപ്പെടുത്തി വെട്ടിമുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിന്റെ നടുക്കം മാറും മുമ്പേ, സമാനമായ മറ്റൊരു ഞെട്ടിക്കുന്ന കൊലപാതകം കൂടി ഡല്‍ഹിയില്‍ നിന്നും പുറത്തുവന്നു. ഈസ്റ്റ് ഡല്‍ഹിയിലെ പാണ്ഡവ് നഗറിലാണ് കൊലപാതകം അരങ്ങേറിയത്. 

അഞ്ജൻ ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ പൂനം, മകന്‍ ദീപക് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. അഞ്ജൻ ദാസിനെ കൊലപ്പെടുത്തി മൃതദേഹം 22 കഷണങ്ങളാക്കി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. 

തുടര്‍ന്ന് നഗരത്തിലെ വിവിധ ഇടങ്ങളിലായി മൃതദേഹ അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു.  ഉറക്ക ഗുളിക നല്‍കി മയക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. 

നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും അഴുകിയ നിലയില്‍ ജൂൺ മാസം ആദ്യമാണ് ഏതാനും മൃതദേഹ അവശിഷ്ടങ്ങള്‍ പൊലീസിന് ലഭിക്കുന്നത്.  എന്നാല്‍ യാതൊരു തുമ്പും പൊലീസിന് ലഭിച്ചില്ല. അടുത്തിടെ ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തോടെ, ഈ സംഭവവും വിശദമായി അന്വേഷിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് ദീപക്കിന്റെയും പൂനത്തിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിക്കുന്നത്. ദീപക് രാത്രികാലങ്ങളില്‍ ബാഗുമായി പുറത്തേക്ക് പോകുന്നതിന്റെയും അമ്മ പൂനം പിന്തുടരുന്നതിന്റെയും ദൃശ്യങ്ങളാണ് ലഭിച്ചത്. തുടര്‍ന്ന് ഇരുവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന ഒരു കൊലപാതകം കൂടി ചുരുളഴിഞ്ഞത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT