പ്രതീകാത്മക ചിത്രം 
India

കോച്ചില്‍ ഒറ്റയ്ക്ക്, ലൈംഗികാതിക്രമം ചെറുത്തു; യുവതിയെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു കൊന്നു

ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ, ഓടുന്ന ട്രെയിനില്‍ നിന്ന് 30കാരിയെ പുറത്തേയ്ക്ക് എറിഞ്ഞ് കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്:ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ, ഓടുന്ന ട്രെയിനില്‍ നിന്ന് 30കാരിയെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു കൊന്നു. യുവതിയുടെ കൂടെ ഉണ്ടായിരുന്ന ഒന്‍പത് വയസുള്ള മകന്‍ നടന്ന കാര്യം അച്ഛനോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സംഭവത്തിന് പിന്നാലെ ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ പ്രതിയെ പൊലീസ് പിടികൂടി.

ഹരിയാനയിലെ ഫത്തേഹാബാദില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. പഞ്ചാബിലെ റോത്തക്കില്‍ നിന്ന് നാട്ടിലേക്ക് മകനൊപ്പം മടങ്ങുന്നതിനിടെയാണ് കൊലപാതകം നടന്നത്. കോച്ചില്‍ ഇവരെ കൂടാതെ മൂന്ന് യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. 

സംഭവം നടക്കുന്ന സ്ഥലത്തിന് 20 കിലോമീറ്റര്‍ അകലെ വച്ച് റെയില്‍വേ സ്‌റ്റേഷനില്‍ വരാന്‍ ഭര്‍ത്താവിനോട് യുവതി ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. ഇതനുസരിച്ച് സ്റ്റേഷനില്‍ എത്തിയ സമയത്ത് മകന്‍ ഒറ്റയ്ക്ക് ഇരുന്ന് കരയുന്നത് കണ്ട് ചോദിച്ചപ്പോഴാണ് നടന്ന സംഭവം പറഞ്ഞത്. 

കോച്ചില്‍ യുവതി ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നത് എന്ന് മനസിലാക്കിയാണ് പ്രതി ലൈംഗികാതിക്രമത്തിന് മുതിര്‍ന്നത് എന്ന് പൊലീസ് പറയുന്നു. ഇത് ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ, പ്രകോപിതനായ പ്രതി 27 വയസുള്ള സന്ദീപ്, യുവതിയെ ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് ചാടി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ചാട്ടത്തിനിടെ പരിക്കേറ്റ 27കാരന്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. ഇവിടെ വച്ചാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി യുവതി റോത്തക്കിലാണ് താമസിച്ചിരുന്നത്. രാത്രി മുഴുവന്‍ റെയില്‍വേ ട്രാക്കില്‍ യുവതിക്കായി തെരച്ചില്‍ നടത്തിയെങ്കിലും ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT