മെഹര്‍ ജഹാന്‍ അറസ്റ്റിലായപ്പോള്‍ എക്സ്
India

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം സ്വകാര്യഭാഗത്ത് അടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാര്യ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം സ്വകാര്യഭാഗത്ത് അടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാര്യ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചതായി പരാതി. യുവാവിന്റെ പരാതിയില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.

ബിജ്‌നോറിലാണ് ഭര്‍ത്താവിനെ ശാരീരികമായി ഉപദ്രവിച്ചത്. മെഹര്‍ ജഹാന്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചതായി മനന്‍ സെയ്ദിയാണ് പൊലീസില്‍ പരാതി നല്‍കിയത്. മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി മയക്കിക്കിടത്തിയ ശേഷമാണ് മനന്‍ സെയ്ദിയുടെ കൈകാലുകള്‍ കെട്ടിയിട്ടത്. തുടര്‍ന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യുവാവിന്റെ ദേഹത്ത് കയറിയിരുന്നു മെഹര്‍ ജഹാന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത് അടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. കല്യാണത്തിന് ശേഷം കുടുംബത്തെ ഉപേക്ഷിച്ച് മാറി താമസിക്കാന്‍ ഭര്‍ത്താവിനെ മെഹര്‍ ജഹാന്‍ നിര്‍ബന്ധിച്ചിരുന്നതായും പതിവായി ഭാര്യ യുവാവിനെ ഉപദ്രവിച്ചിരുന്നതായും പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT