പ്രതീകാത്മക ചിത്രം 
India

കൈയില്‍ 'റാണി'; കഴുത്തില്‍ താലി; ട്രോളി സ്യൂട്ട്‌കെയ്‌സില്‍ 30കാരിയുടെ മൃതദേഹം അഴുകിയ നിലയില്‍; ദുരൂഹത

സര്‍വകലാശാലയ്ക്ക്  സമീപത്തെ കനാലിന് സമീപം രാത്രി ഏഴരയോടെ പ്രദേശവാസിയാണ് മൃതദേഹം കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ആഗ്ര: ട്രോളി ബാഗില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. മഥുരയിലെ  ഛാട്ട പ്രദേശത്ത് എന്‍എച്ച് 2 ന് സമീപത്താണ് കറുത്ത നിറത്തിലുള്ള ട്രോളി ബാഗില്‍ ആഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 

ദേശീയപാതയ്ക്ക് സമീപത്തുള്ള സംസ്്കൃതി സര്‍വകലാശാലയ്ക്ക്  സമീപത്തെ കനാലിന് സമീപം രാത്രി ഏഴരയോടെ പ്രദേശവാസിയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഏതാണ്ട് മുപ്പത് വയസ് പ്രായം വരുമെന്ന് പൊലീസ് പറഞ്ഞു. 

കഴുത്തില്‍ താലിയുണ്ടായിരുന്നതായും അവളുടെ വലതുകൈയില്‍ റാണി എന്‍ എന്ന് പച്ചകുത്തിയതായും പൊലീസ് പറഞ്ഞു. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ 72 മണിക്കൂറിനുള്ളില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം തിരിച്ചറിയാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും സമീപ സംസ്ഥാനങ്ങളിലേക്കും വിവരം കൈമാറിയതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ

ഇടുക്കിയിൽ നാളെ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

മാസം പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; അറിയാം കെഎസ്എഫ്ഇ എഫ്ഡി

നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ