പ്രതീകാത്മക ചിത്രം 
India

മേല്‍ജാതിയിലെ പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തില്‍ എതിര്‍പ്പ്; 22കാരന്റെ മലദ്വാരത്തില്‍ ഇരുമ്പുവടി അടിച്ചുകയറ്റി, ഗുരുതരാവസ്ഥയില്‍ 

ഉത്തര്‍പ്രദേശില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദം തുടരുന്നതിന്റെ പേരില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദം തുടരുന്നതിന്റെ പേരില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മലദ്വാരത്തില്‍ ഇരുമ്പുവടി അടിച്ചുകയറ്റിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ 22കാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് യുവാവിനെ മര്‍ദ്ദിച്ചത്.

ബറേലിക്ക് സമീപമുള്ള ലഖിംപൂര്‍ഖേരിയിലാണ് സംഭവം. ഹരീന്ദ്രനെതിരെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ജാതിഅധിക്ഷേപം നടത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. ബ്രഹ്മദീനിന്റെ മകളുമായാണ് 22കാരന്‍ സൗഹൃദം സ്ഥാപിച്ചത്. ബ്രഹ്മദീനും മക്കളും ചേര്‍ന്നാണ് 22കാരനെ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടിയെ കാണാന്‍ പോകുന്നു എന്ന് കരുതിയാണ് ബ്രഹ്മദീനും മക്കളും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചത്. മനുഷ്യനാണ് എന്ന് പോലും കരുതാതെ അതിക്രൂരമായാണ് യുവാവിനെ മര്‍ദ്ദിച്ചതെന്ന് ഹരീന്ദ്രന്റെ ബന്ധു അനുജ് പറയുന്നു. ഹരീന്ദ്രന്റെ അച്ഛന്‍ ചെറുകിട കര്‍ഷകനാണ്. ബിഎ പാസായ ഹരീന്ദ്ര കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയാണ്. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ആക്രമണം ഉണ്ടായതെന്ന് അനുജ് പറയുന്നു.

സൗഹൃദം പോലും തെറ്റായാണ് അവര്‍ കണ്ടത്. കരിയര്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമത്തിലായിരുന്നു ഹരീന്ദ്ര. മത്സര പരീക്ഷ പാസായ ശേഷം കല്യാണം മതിയെന്ന് പോലും തീരുമാനിച്ച ഹരീന്ദ്രനെയാണ് അവര്‍ തല്ലിച്ചതച്ചതെന്നും അനുജ് പറയുന്നു.പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ നേരത്തെയും അവര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അനുജ് ആരോപിക്കുന്നു. ശരീരത്തിന്റെ എല്ലാ ഭാഗത്തും പരിക്കുകളുള്ള ഹരീന്ദ്ര ചികിത്സയിലാണ്. സ്വകാര്യഭാഗത്തുപോലും ഗുരുതര പരിക്കുകളുള്ളതായി ആശുപത്രി അധികൃതര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

സ്വര്‍ണവിലയില്‍ മാറ്റമില്ല; 1,10,000ല്‍ താഴെ തന്നെ

CA/CMA വിദ്യാർഥികൾക്ക് അവസരം; ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 51 ഒഴിവ്

കാർഷികപ്പെരുമയുടെ നേർക്കാഴ്ചയായി കരുവന്നൂർ പോത്തോട്ടോണം|VIDEO

'എന്റെ സ്‌നേഹാലിംഗനം; ലിയോ, നിങ്ങള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും'; ക്രിസ്റ്റ്യാനോ