പ്രതീകാത്മക ചിത്രം 
India

ദേശീയപാതയോരത്ത് തകരപ്പെട്ടിയില്‍ പാതി കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം; അന്വേഷണം 

ഉത്തര്‍പ്രദേശില്‍ ദേശീയപാതയ്ക്ക് അരികില്‍ പാതി കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം തകരപ്പെട്ടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ദേശീയപാതയ്ക്ക് അരികില്‍ പാതി കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം തകരപ്പെട്ടിയില്‍. അരയ്ക്ക് മുകളിലോട്ട് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഭദോഹിയില്‍ ലാലാ നഗര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം ദേശീയപാതയോരത്താണ് സംഭവം. തകരപ്പെട്ടിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. 20 വയസ് പ്രായം തോന്നിക്കുന്ന യുവതിയാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. യുവതി വൈറ്റ് സ്യൂട്ടാണ് ധരിച്ചിരുന്നത്.

അരയ്ക്ക് മുകളിലോട്ട് കത്തിക്കരിഞ്ഞതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പെട്രോള്‍ ഒഴിച്ചാണ് തീകൊളുത്തിയതെന്നും പൊലീസ് പറയുന്നു. യുവതിയുടെ കാലുകള്‍ കയറിട്ട് കെട്ടിയിട്ട നിലയിലായിരുന്നു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് പറയുന്നു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കൊലപാതകത്തിന് മുന്‍പ് ബലാത്സംഗം നടന്നതായാണ് പൊലീസ് സംശയിക്കുന്നത്. കേസിന്റെ എല്ലാ വശങ്ങളും അന്വേഷിച്ച് വരുന്നതായി എസ്പി മീനാക്ഷി കാത്യായന്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും