ബോംബെ ഹൈക്കോടതി  ഫയല്‍
India

അനുമതിയില്ലാതെ സ്ത്രീയുടെ ഫോട്ടോ പരസ്യത്തിനുപയോഗിച്ചു, കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നോട്ടീസ്

ഈ ഫോട്ടോ മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര വികസനമന്ത്രാലയും തെലങ്കാന കോണ്‍ഗ്രസും ചില സ്വകാര്യ കമ്പനികളും പരസ്യങ്ങള്‍ക്ക് നിയമവിരുദ്ധമായി ഉപയോഗിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സമ്മതമില്ലാതെ സർക്കാർ പരസ്യങ്ങളിൽ സ്ത്രീകളുടെയടക്കം ചിത്രങ്ങൾ ഉപയോഗിക്കുന്നത് വാണിജ്യ ചൂഷണമാണെന്ന് ബോംബെ ഹൈക്കോടതി. നിലവിലെ സാഹചര്യത്തിൽ സാമൂഹിക മാധ്യമങ്ങളുടെ യുഗത്തിൽ ഇത് വളരെ ഗൗരവമുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

നമ്രത അങ്കുഷ് കവാലെ എന്ന സ്ത്രീയുടെ ഹര്‍ജി പരിഗണിച്ച് ജസ്റ്റിസുമാരായ ജി എസ് കുല്‍ക്കര്‍ണി, അദ്വൈത് സേത്‌ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഹര്‍ജിയെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനും നാല് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും യു എസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിക്കും കോടതി നോട്ടീസ് അയക്കുകയും ചെയ്തു. കേസ് മാര്‍ച്ച് 24-ലേക്ക് മാറ്റിവെച്ചു.

പ്രാദേശിക ഫോട്ടോഗ്രാഫറായ ടുകാറാം കര്‍വെ തന്റെ ഫോട്ടോ പകര്‍ത്തുകയും ഇത് നിയമവിരുദ്ധമായി ഷട്ടര്‍‌സ്റ്റോക്ക് വെബ് സൈറ്റില്‍ പോസ്റ്റ് ചെയ്തുവെന്നുമാണ് കവാലെ ഹര്‍ജിയില്‍ പറയുന്നത്. ഈ ഫോട്ടോ മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര വികസനമന്ത്രാലയും തെലങ്കാന കോണ്‍ഗ്രസും ചില സ്വകാര്യ കമ്പനികളും പരസ്യങ്ങള്‍ക്ക് നിയമവിരുദ്ധമായി ഉപയോഗിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു.

വിഷയത്തിന്റെ ഗൗരവം എടുത്തുപറഞ്ഞ ഹൈക്കോടതി, കവാലെയുടെ ഹര്‍ജിയില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഇലക്ട്രോണിക്, സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടി.

ഇലക്ട്രോണിക് യുഗത്തിന്റെയും സോഷ്യല്‍ മീഡിയയുടേയും കാലം കണക്കിലെടുക്കുമ്പോള്‍ ഹര്‍ജിയില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ വളരെ ഗൗരവമേറിയതാണ്. പ്രഥമദൃഷ്ട്യാ ഹര്‍ജിക്കാന്റെ ഫോട്ടോയുടെ വാണിജ്യപരമായ ചൂഷമാണ് ഇത്. സ്ത്രീയെ ഇക്കാര്യം അറിയിക്കുക പോലും ചെയ്യാതെയാണ് ഇത്തരത്തില്‍ ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാന സര്‍ക്കാരുകളും അവരുടെ പദ്ധതികളുടെ പരസ്യങ്ങളില്‍ സ്ത്രീകളുടെ ഫോട്ടോ അനുമതിയില്ലാതെ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ഗുരുതരമായ പ്രശ്‌നമാണ് ഈ കേസ് മുന്നോട്ടുവയ്ക്കുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കണക്കുകൂട്ടല്‍ തെറ്റിച്ച 5ാം വിക്കറ്റ് കൂട്ടുകെട്ട്! ഇന്ത്യക്ക് ജയിക്കാന്‍ 187 റണ്‍സ്

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം: പിഎംഎ സലാമിനെതിരെ പൊലീസിൽ പരാതി

ഷു​ഗറു കൂടുമെന്ന ടെൻഷൻ വേണ്ട, അരി ഇങ്ങനെ വേവിച്ചാൽ പ്രമേഹ രോ​ഗികൾക്കും ചോറ് കഴിക്കാം

'പട്ടാഭിഷേകത്തിനും രാജവാഴ്ചയ്ക്കും മുമ്പ്...'; ഗേ ആയും പേരില്ലാത്തവനായും താര രാജാവ്; ഷാരൂഖ് ഖാനിലെ നടനെ കണ്ടെത്തിയ ടെലി ഫിലിമുകള്‍

SCROLL FOR NEXT