organ donation 
India

അവയവദാനം; അഞ്ചില്‍ നാല് പേരും സ്ത്രീകള്‍, സ്വീകര്‍ത്താക്കളില്‍ മുന്നില്‍ പുരുഷന്‍മാര്‍

1995 മുതല്‍ 2021 വരെയുള്ള കണക്കുകള്‍ പ്രകാരം 1000 അവയവദാന കേസുകളില്‍ അവയവ ദാതാക്കളില്‍ 58 സ്ത്രീകളാണെന്നാണ് കണക്കുകള്‍.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് അവയവ ദാതാക്കളില്‍ മുന്നില്‍ സ്ത്രീകളെന്ന് കണക്കുകള്‍. രാജ്യത്ത് അവയവം ദാനം ചെയ്യുന്നതില്‍ അഞ്ചില്‍ നാലും സ്ത്രീകളാണെന്നാണ് നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ കണക്കുകള്‍ ഉദ്ധരിച്ചാണ് കണക്ക് തയ്യാറാക്കിയിരിക്കുന്നത്.

1995 മുതല്‍ 2021 വരെയുള്ള കണക്കുകള്‍ പ്രകാരം 1000 അവയവദാന കേസുകളില്‍ അവയവ ദാതാക്കളില്‍ 58 സ്ത്രീകളാണെന്നാണ് കണക്കുകള്‍. 42 ശതമാനമാണ് പുരുഷന്‍മാരുടെ പങ്കാളിത്തം. എന്നാല്‍ അവയവങ്ങള്‍ സ്വീകരിക്കുന്നതില്‍ മുന്നില്‍ പുരുഷന്മാരാണ്. സ്വീകര്‍ത്താക്കളില്‍ 84 ശതമാനം പുരുഷന്മാരും 16 ശതമാനം സ്ത്രീകളുമാണ്. 2025 ല്‍ മാത്രം ഏകദേശം 20,019 അവയവമാറ്റ ശസ്ത്രക്രിയകള്‍ ആണ് രാജ്യത്ത് നടന്നത്. 2013 ല്‍ 5,000 ല്‍ താഴെയായിരുന്നു ഇത്. ട്രാന്‍സ്പ്ലാന്റുകളുടെ ഏകദേശം 18 ശതമാനം മാത്രമാണ് മരിച്ചുപോയ ദാതാക്കളില്‍ നിന്നുണ്ടായിട്ടുള്ളത്. ആഗോള തലത്തിലും ഈ കണക്കുകളില്‍ സമാനമാണ്. അവയവ ദാതാക്കളില്‍ 60-80 ശതമാനം വരുന്നവരും സ്ത്രീകളാണ്.

അവയവ ദാതാക്കളില്‍ സ്ത്രീകള്‍ മുന്നിലെത്തുന്നതിന് പിന്നില്‍ സാമൂഹ്യ സ്ഥിതിയുള്‍പ്പെടെ കാരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. സ്വന്തം ആവശ്യങ്ങള്‍ക്ക് പകരം കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന സ്ത്രീകളുടെ മനോഭാവം ഉള്‍പ്പെടെ ഇതിന് കാരണമാണെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമെ അവയവം ദാനം ചെയ്യുന്ന വ്യക്തിക്ക് ആഴ്ച്ചകള്‍ നീണ്ടുനില്‍ക്കുന്ന വിശ്രമം ആവശ്യമാണ്. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഈ കാലയളവില്‍ ജോലിയില്‍ നിന്ന് മാറിനില്‍ക്കുന്നത് സാമ്പത്തികമായി ലാഭകരമല്ല. മാത്രമല്ല, അമിത രക്തസമ്മര്‍ദം, പ്രമേഹം, പുകവലി, മദ്യപാനം എന്നിവ പുരുഷന്മാരിലാണ് താരതമ്യേന കൂടുതല്‍. ഇത് അവയവ ദാനത്തിലെ പുരുന്മാരുടെ എണ്ണം കുറയാന്‍ കാരണമാകുന്നു.

In India, women donate organs more often sometimes even under pressure but men receive a larger share of transplants.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ആരാകും?; എംഎല്‍എമാരുടെ മനസറിയാന്‍ എഐസിസി നിരീക്ഷകര്‍ കേരളത്തില്‍

'പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരും; അടുത്ത തവണ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി'

'പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ...'; പിണറായിയുടെ മണ്ഡലത്തിലും ഫ്‌ലക്‌സ് ബോര്‍ഡ്

പിഎസ്‌സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; ഉത്തരം കണ്ടത്താന്‍ ഗുഗിള്‍ ജെമിനി; ഉദ്യോഗാര്‍ഥിയും സഹായിയും അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ ഡിഎംകെ- എഐഡിഎംകെ സഖ്യസര്‍ക്കാര്‍?; വിജയിന്റെ നീക്കങ്ങള്‍ക്ക് തടയിടാന്‍ നിര്‍ണായക നീക്കം

SCROLL FOR NEXT