ട്രെയിനകത്ത് യുവതി പുകവലിക്കുന്ന ദൃശ്യം 
India

ട്രെയിന്‍ നിറയെ യാത്രക്കാര്‍, പരസ്യമായി കഞ്ചാവ് വലിച്ച് യുവതികള്‍,  ഇടപെട്ട് റെയില്‍വേ - വീഡിയോ 

തിരക്കുള്ള ട്രെയിനില്‍ കഞ്ചാവും സിഗരറ്റും വലിക്കുന്ന യുവതികളുടെ ദൃശ്യങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തിരക്കുള്ള ട്രെയിനില്‍ കഞ്ചാവും സിഗരറ്റും വലിക്കുന്ന യുവതികളുടെ ദൃശ്യങ്ങള്‍ പുറത്ത്. ട്രെയിനിലെ സഹയാത്രികനാണ് ദൃശ്യം പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ ഇന്ത്യന്‍ റെയില്‍വേ ഇടപെട്ടു.

ഝാര്‍ഖണ്ഡിലെ ടാറ്റാനഗറില്‍ നിന്ന് ബിഹാറിലെ കത്തിയാറിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് സംഭവം. ബംഗാളിലെ അസന്‍സോളില്‍ നിന്ന് കയറിയ യുവതികളാണ് ട്രെയിനകത്ത് കഞ്ചാവും സിഗരറ്റും വലിച്ചതെന്ന് സഹയാത്രികന്റെ ട്വീറ്റില്‍ പറയുന്നു. തിരക്കുള്ള ട്രെയിനില്‍ ബാത്ത്‌റൂമിന് അരികില്‍ നിന്ന് യുവതി സിഗരറ്റ് വലിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്ത്രീകളും കുട്ടികളും യാത്ര ചെയ്യുമ്പോഴാണ് അപകടകരമായ രീതിയിലുള്ള പുകവലി.

വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ ഇന്ത്യന്‍ റെയില്‍വേ ഇടപെട്ടു. ട്രെയിന്‍ യാത്രയുടെ വിശദാംശങ്ങള്‍ പങ്കുവെയ്ക്കാന്‍ സഹയാത്രികനോട് റെയില്‍വേ സേവ ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു. മൊബൈല്‍ നമ്പര്‍, പിഎന്‍ആര്‍ നമ്പര്‍, ട്രെയിന്‍ നമ്പര്‍ എന്നിവ പങ്കുവെയ്ക്കാനാണ് ആവശ്യപ്പെട്ടത്. കൂടാതെ 139ല്‍ വിളിച്ചോ railmadad.indianrailways.gov.in സന്ദര്‍ശിച്ചോ പരാതി നല്‍കാവുന്നതാണെന്നും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT