ഫോട്ടോ: എഎൻഐ 
India

ഓരോ അരിമണിയിലും സ്ത്രീകളുടെ വിയര്‍പ്പ്, എന്നിട്ടും അവരെ അകറ്റിനിര്‍ത്തുന്നു: രാഷ്ട്രപതി ദ്രൗപദി മുര്‍മു

ര്‍ഷിക ഘടനയുടെ അടിത്തട്ടിലാണ് ഇന്നും സ്ത്രീകളുള്ളത്. മുകള്‍ത്തട്ടിലേക്ക് ഉയര്‍ന്നുവരാനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നും പ്രസിഡന്റ് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാര്‍ഷിക ഭക്ഷ്യ സംവിധാനത്തില്‍ സ്ത്രീകളുടെ സംഭാവനകള്‍ അംഗീകരിക്കപ്പെടുന്നില്ലെന്നും ഇതിന് മാറ്റമുണ്ടാകേണ്ടത് അനിവാര്യമാണെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു. കാര്‍ഷിക ഘടനയുടെ അടിത്തട്ടിലാണ് ഇന്നും സ്ത്രീകളുള്ളത്. മുകള്‍ത്തട്ടിലേക്ക് ഉയര്‍ന്നുവരാനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നും പ്രസിഡന്റ് പറഞ്ഞു. കാര്‍ഷിക മേഖലയിലെ ലിംഗ പ്രശ്നങ്ങളെക്കുറിച്ചുള്ള ആഗോള സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രസിഡന്റ് മുര്‍മു. കണ്‍സോര്‍ഷ്യം ഓഫ് ഇന്റര്‍നാഷണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സെന്റര്‍സ് (സിജിഐഎആര്‍) ജെന്‍ഡര്‍ ഇംപാക്ട് പ്ലാറ്റ്ഫോമും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചും (ഐസിഎആര്‍) സംയുക്തമായാണ് നാലു ദിവസത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്. 

കോവിഡ് സാഹചര്യത്തില്‍ കാര്‍ഷിക-ഭക്ഷ്യ സമ്പ്രദായങ്ങളും ഘടനാപരമായ അസമത്വവും തമ്മിലുള്ള ബന്ധം വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞു. ഭക്ഷ്യ ഉല്‍പാദനത്തിന്റെ എല്ലാ തലങ്ങളിലും സ്ത്രീകള്‍ ഉണ്ടാവണം. പലപ്പോഴും കര്‍ഷകര്‍ എന്ന നിലയില്‍ നിന്ന് കാര്‍ഷിക അധികാര മേഖലയിലെ അധികാര തലത്തിലേക്ക് എത്തുന്നില്ലെന്നുള്ളതാണ് വാസ്തവം. 

ആഗോളതലത്തില്‍ പോലും ഈ വേര്‍തിരിവ് പ്രകടമായി കാണാന്‍ കഴിയും. കാര്‍ഷിക-ഭക്ഷ്യ സംവിധാനത്തിന് ഏറ്റവും പുറത്താണ് സ്ത്രീകളെന്നത് പ്രകടമാണ്. സ്ത്രീകള്‍ എല്ലായ്‌പ്പോഴും തൊഴിലാളി മാത്രമാകുന്നു. പലപ്പോഴും കൂലിയില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യമാണ്. സ്ത്രീകള്‍ ഭൂവുടമകളാകുന്ന സാഹചര്യം ഉണ്ടാകുന്നില്ലെന്നും ആ തലത്തിലേക്ക് മാറ്റങ്ങള്‍ അനിവാര്യമാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

SCROLL FOR NEXT