വിഡിയോ സ്ക്രീൻഷോട്ട് 
India

ഫിറ്റ്നസാണ് മെയിൻ; വർക്കൗട്ടിൽ മുഴുകി മുഖ്യമന്ത്രി സ്റ്റാലിൻ; വീഡിയോ വൈറൽ 

റോപ് പുഷ് ഡൗൺ ആണ് സ്റ്റാലിൻ വിഡിയോയിൽ ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരക്കുകൾക്കിടയിലും ആരോഗ്യപരിപാലനത്തിൽ ഏറെ ശ്രദ്ധ നൽകുന്ന വ്യക്തിയാണ്  മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇപ്പോഴിതാ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന അദ്ദേഹത്തിന്റെ വിഡിയോയാണ് ട്വിറ്ററിൽ വൈറലാകുന്നത്. വെറും 37 സെക്കൻഡ് മാത്രം ധൈർഘ്യമുള്ള വിഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടുകഴിഞ്ഞത്. റോപ് പുഷ് ഡൗൺ ആണ് സ്റ്റാലിൻ വിഡിയോയിൽ ചെയ്യുന്നത്. 

രാവിലെ കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടി ജനങ്ങളോട് സംവദിക്കുന്ന അദ്ദേഹത്തിന്റെ വിഡിയോ മുൻപ് പുറത്തുവന്നിരുന്നു. വ്യായാമവും ചിട്ടയായ ജീവിതരീതിയുമാണ് ഊർജ്ജസ്വലതയോടെ തുടരാൻ  തന്നെ സഹായിക്കുന്നതെന്നും മുമ്പ് അഭിമുഖത്തിൽ സ്റ്റാലിൻ പറഞ്ഞിട്ടുണ്ട്. 'ഞാൻ രാവിലെ നേരത്തെ എഴുന്നേൽക്കും. നടക്കാൻ പോകും. എന്നിട്ട് യോഗ ചെയ്യും. പത്ത് ദിവസത്തിലൊരിക്കൽ സൈക്കിളിംഗ് ചെയ്യും. ഇതാണ് എന്റെ വ്യായാമരീതികൾ. എത്ര തിരക്കായാലും എനിക്ക് ക്ഷീണം അനുഭവപ്പെടാത്തത് ഇതെല്ലാം ചെയ്യുന്നതിനാലാകാം, സ്റ്റാലിൻ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും