ലഡാക്കിലെ ഗാമ റേ ടെലിസ്‌കോപ്പ്  എക്സ്
India

ലോകത്തെ ഏറ്റവും വലിയ ഗാമ റേ ടെലിസ്‌കോപ്പ് ലഡാക്കില്‍; എന്തുകൊണ്ട് ഹാന്‍ലെ?

ലോകത്തെ ഏറ്റവും വലിയ ഗാമ റേ ടെലിസ്‌കോപ്പ് ലഡാക്കില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ ഗാമ റേ ടെലിസ്‌കോപ്പ് ലഡാക്കില്‍. ഏകദേശം 4,300 മീറ്റര്‍ ഉയരത്തില്‍ ലഡാക്കിലെ ഹാന്‍ലെയില്‍ സ്ഥിതി ചെയ്യുന്ന, ഏഷ്യയിലെ ഏറ്റവും വലിയത് കൂടിയായ ഇമേജിംഗ് ചെറന്‍കോവ് ടെലിസ്‌കോപ്പ് ബുധനാഴ്ച ഉദ്ഘാടനം ചെയ്തു.

ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (ECIL) പിന്തുണയോടെ മുംബൈ ആസ്ഥാനമായുള്ള ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ (BARC) തദ്ദേശീയമായി നിര്‍മ്മിച്ചതാണ് മേജര്‍ അറ്റ്മോസ്‌ഫെറിക് ചെറന്‍കോവ് എക്സ്പെരിമെന്റ് നിരീക്ഷണ കേന്ദ്രം (mace). ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ടെലിസ്‌കോപ്പ് വികസിപ്പിക്കുന്നതില്‍ മറ്റ് ഇന്ത്യന്‍ വ്യവസായ പങ്കാളികളും സഹകരിച്ചിട്ടുണ്ട്.

ഗാമാ രശ്മികളെ കുറിച്ച് പഠിക്കാന്‍ ശാസ്ത്രജ്ഞരെ അനുവദിച്ച് ആഗോളതലത്തില്‍ കോസ്മിക് റേ ഗവേഷണത്തില്‍ ഇന്ത്യയെ മുന്‍നിരയില്‍ നിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് നിരീക്ഷണ കേന്ദ്രം വികസിപ്പിച്ചത്. ഉയര്‍ന്ന അളവില്‍ ഊര്‍ജ്ജം പുറപ്പെടുവിക്കുന്ന ഗാമ രശ്മികളെ കുറിച്ചാണ് കൂടുതല്‍ പഠനം നടത്തുക. സൂപ്പര്‍നോവകള്‍, തമോഗര്‍ത്തങ്ങള്‍, ഗാമാ-റേ പൊട്ടിത്തെറികള്‍ എന്നിങ്ങനെയുള്ള പ്രപഞ്ചത്തിലെ അപൂര്‍വ്വ സംഭവങ്ങളെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ ഇത് വഴിയൊരുക്കും.

ടെലിസ്‌കോപ്പ് 200 ദശലക്ഷം പ്രകാശവര്‍ഷം അകലെയുള്ള ഗാമാ റേ ജ്വാലകള്‍ കണ്ടെത്തുന്ന ഉയര്‍ന്ന നിലവാരമുള്ള ജോലികള്‍ നിര്‍വഹിച്ച് വരികയാണ്. നിരീക്ഷണ കേന്ദ്രത്തിന് 21 മീറ്റര്‍ വ്യാസവും 175 ടണ്‍ ഭാരവുമുണ്ട്. 356 ചതുരശ്ര മീറ്റര്‍ റിഫ്‌ലക്ടര്‍ ഏരിയയുള്ള നിരീക്ഷണ കേന്ദ്രത്തില്‍ 712 ആക്യുവേറ്ററുകളും 1,088 ഫോട്ടോ-മള്‍ട്ടിപ്ലയര്‍ ട്യൂബുകളും 68 ക്യാമറ മൊഡ്യൂളുകളും ക്രമീകരിച്ചിട്ടുണ്ട്.

ഗാമാ രശ്മികളെ അന്തരീക്ഷത്തില്‍ വച്ച് തന്നെ തടയുന്നതിനാല്‍ ഇവ ഭൂമിയില്‍ എത്തുന്നില്ല. എന്നിരുന്നാലും, അന്തരീക്ഷവുമായുള്ള പ്രതിപ്രവര്‍ത്തനം ഉയര്‍ന്ന ഊര്‍ജ്ജ കണങ്ങളെ സൃഷ്ടിക്കുന്നു. ഇത് വിമാനത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുകയും വികിരണം പുറപ്പെടുവിക്കുകയും ചെയ്യുന്നു. കണ്ണാടികളും കാമറകളും ഈ ഫ്‌ലാഷുകള്‍ പിടിച്ചെടുക്കുകയും അവയുടെ കോസ്മിക് ഉറവിടം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

എന്തുകൊണ്ട് ഹാന്‍ലെ?

ഗാമാ റേ നിരീക്ഷണങ്ങള്‍ക്ക് ആവശ്യമായ വളരെ കുറഞ്ഞ പ്രകാശ മലിനീകരണമാണ് ഹാന്‍ലെ തെരഞ്ഞെടുക്കാന്‍ കാരണം. ലൊക്കേഷന്റെ രേഖാംശ നേട്ടം ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ അദൃശ്യമായ ഉറവിടങ്ങള്‍ നിരീക്ഷിക്കാന്‍ നിരീക്ഷണ കേന്ദ്രത്തെ പ്രാപ്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

പെയ്‌സിനും ഭൂപതിക്കും ശേഷം ഇന്ത്യന്‍ ടെന്നീസ് ഐക്കണ്‍; രോഹന്‍ ബൊപ്പണ്ണ വിരമിച്ചു

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 728 Lottery Result

അതിദാരിദ്ര്യമുക്തം പ്രഖ്യാപനച്ചടങ്ങിന് ചെലവ് ഒന്നരക്കോടി, പണം കണ്ടെത്താന്‍ കുറുക്കുവഴി

SCROLL FOR NEXT