x corps Musk 
India

'തെറ്റ് സമ്മതിച്ച് എക്സ്'; അശ്ലീല ഉള്ളടക്കമുള്ള 600 അക്കൗണ്ടുകളും, 3500 പോസ്റ്റുകളും നീക്കം ചെയ്തു

ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുമെന്ന് അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് പിന്നാലെ പ്ലാറ്റ് ഫോമില്‍ പ്രചരിക്കുന്ന അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കം ചെയ്ത് എക്‌സ്. എക്‌സിലെ 3,500 പോസ്റ്റുകള്‍ നീക്കം ചെയ്യുകയും 600 അക്കൗണ്ടുകള്‍ ഇല്ലാതാക്കുകയും ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി.

'എക്സ് തെറ്റ് സമ്മതിച്ചു, ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുമെന്ന് അറിയിച്ചു. ഭാവിയില്‍ എക്സ് അശ്ലീല ചിത്രങ്ങള്‍ അനുവദിക്കില്ല' എന്ന് ഉറപ്പ് നല്‍കിയതായും ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

എക്സിലെ അശ്ലീല ഉള്ളടക്കങ്ങള്‍ തടയണം എന്നും, നടപടി സ്വീകരിച്ചത് സംബന്ധിച്ച് റിപ്പോര്‍ട്ട് 72 മണിക്കൂറിനുള്ളില്‍ സമര്‍പ്പിക്കാനും ജനുവരി ആദ്യ വാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സിന് നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കുന്നതിനോ പങ്കിടുന്നതിനോ ഗ്രോക്ക്, എക്സ്എഐ ഉള്‍പ്പെടെയുള്ള എക്സിന്റെ എഐ സേവനങ്ങളുടെ ദുരുപയോഗം പരാമര്‍ശിച്ചായിരുന്നു ഇലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന് എതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്.

ലൈംഗിക ചുവയുള്ള രീതിയില്‍ കുട്ടികളുടെയടക്കം ചിത്രങ്ങള്‍ എഐ സഹായത്തോടെ നിര്‍മ്മിക്കപ്പെട്ടു. ഇത്തരം ശ്രമങ്ങള്‍ നിയന്ത്രിക്കാനോ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനോ എക്സ് ഒരു ശ്രമം നടത്തിയിരുന്നില്ലെന്നും സര്‍ക്കാര്‍ നോട്ടീസില്‍ അറിയിച്ചിരുന്നു. എക്സിന്റെ നടപടി ഐടി ആക്ട്, ഭാരതീയ ന്യായ സംഹിത, സ്ത്രീകളിലെ അസഭ്യ പ്രാതിനിധ്യ നിയമം, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം എന്നിവയുടെ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഉള്ളടക്കങ്ങള്‍ നീക്കിയില്ലെങ്കില്‍ കനത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. അശ്ലീല ഉള്ളടക്കം നിര്‍മ്മിക്കപ്പെടുന്നതില്‍ എക്‌സിന്റെ എഐ സേവനമായ ഗ്രോക് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളില്‍ മന്ത്രാലയം കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു.

The social media platform X, formerly Twitter, has removed 3,500 posts and deleted 600 accounts following a directive from the Indian government over obscene content, government sources said, reported PTI.


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മതപ്രകാരം; രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജി നല്‍കി

'ഹിന്ദു മതം എന്ന ഒന്നില്ല, സംഘടിത മതങ്ങളുടെ സ്വഭാവത്തിലേയ്ക്ക് വരുന്നു'

2026ലെ ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണം; പിഎസ്എല്‍വി സി 62 വിക്ഷേപണം നാളെ

ചികിത്സയ്ക്ക് ശേഷം വിശ്രമിക്കുന്ന എം കെ മുനീറിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; ഒപ്പം മുഹമ്മദ് റിയാസും

കരുത്തായി കോഹ്‌ലി; ന്യൂസിലന്‍ഡിനെ തകര്‍ത്തു, ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം

SCROLL FOR NEXT