Baba Ramdev file
India

'ഹിന്ദുരാഷ്ട്രത്തെക്കുറിച്ച് ഭയപ്പെടേണ്ടതില്ല, ഇന്ത്യയില്‍ ക്രിസ്ത്യാനികളും യാതൊരു ഭീഷണികളും നേരിടുന്നില്ല'

നമ്മുടെ മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, എന്നാല്‍ നമ്മുടെ പൂര്‍വ്വികര്‍ ഒന്നാണ്. ഹിന്ദുരാഷ്ട്രം എന്ന ആശയത്തെ ആരും ഭയപ്പെടേണ്ടതില്ല. നമ്മുടെയെല്ലാം പൂര്‍വ്വികര്‍ സനാത ഹിന്ദു ആര്യ-വൈദികരായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ന്യൂഡല്‍ഹി: ഹിന്ദുരാഷ്ട്രം എന്ന ആശയത്തെക്കുറിച്ച് ആരും ഭയപ്പെടേണ്ടതില്ലെന്നും ഇന്ത്യയില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും യാതൊരുവിധ ഭീഷണിയും നേരിടുന്നില്ലെന്നും യോഗ ഗുരു ബാബാ രാംദേവ്. 'നമ്മുടെ പൂര്‍വ്വികര്‍ ഒന്നാണ്' എന്നും ബാബാ രാംദേവ് പറഞ്ഞു.

'ഹരിദ്വാറിന് സമീപം ദേവ്ബന്ദ് എന്നൊരു സ്ഥലമുണ്ട്. 2009-ല്‍ എന്നെ അങ്ങോട്ട് ക്ഷണിച്ചിരുന്നു. അന്ന് ഞാന്‍ അവരോട് പറഞ്ഞു, നമ്മുടെ മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, എന്നാല്‍ നമ്മുടെ പൂര്‍വ്വികര്‍ ഒന്നാണ്. ഹിന്ദുരാഷ്ട്രം എന്ന ആശയത്തെ ആരും ഭയപ്പെടേണ്ടതില്ല. നമ്മുടെയെല്ലാം പൂര്‍വ്വികര്‍ സനാത ഹിന്ദു ആര്യ-വൈദികരായിരുന്നു. ഇത് നമ്മുടെ മുന്നില്‍ തന്നെ എഴുതിവെച്ചിട്ടുണ്ട്',' ഉത്തര്‍പ്രദേശിലെ ഇസ്ലാമിക സെമിനാരി സന്ദര്‍ശിച്ച സംഭവം അനുസ്മരിച്ചുകൊണ്ട് രാംദേവ് പറഞ്ഞു.

'ചില ആളുകള്‍ ചോദിക്കാറുണ്ട്, ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിതമായാല്‍ മുസ്ലീങ്ങള്‍ എങ്ങോട്ട് പോകും? നിങ്ങളുടെ പൂര്‍വ്വികരുടെ പാരമ്പര്യങ്ങള്‍ ലളിതമായി ഉള്‍ക്കൊള്ളുക. നിങ്ങള്‍ക്ക് താടി വളര്‍ത്താം അല്ലെങ്കില്‍ അത് വടിക്കാം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, എന്നാല്‍ നിങ്ങളുടെ പൂര്‍വ്വികരെപ്പോലെയുള്ള ഒരു സ്വഭാവം നിലനിര്‍ത്തുക. ഇവിടെ മുസ്ലീങ്ങള്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ യാതൊരു അപകടവുമില്ല,' ബാബാ രാംദേവ് പറഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ബാബാ രാംദേവിന്റെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി.

'There is no need to fear Hindu Rashtra, Christians in India face no threats'- Yoga Guru Ramdev

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അന്തരീക്ഷ താപനില കൂടി; ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണം; കെഎസ്ഇബി

ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ സുരക്ഷിതം; വിവാദങ്ങള്‍ക്കിടെ 'മ്യൂസ് ഇമേജ്' ഫീച്ചര്‍ പിന്‍വലിച്ചു

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ വീട് കുത്തിത്തുറന്ന് വൻ മോഷണം

'എന്താടോ അക്ഷരമറിയില്ലേ?; ചെവിയില്‍ നുള്ളി';എ പ്ലസ് കിട്ടിയ കുട്ടികളെ വേദിയില്‍ അപമാനിച്ച് കെടി ജലീല്‍; കേസ് എടുക്കാന്‍ നിര്‍ദേശം

മെസിയുടെ അർജന്റീനയെ 'വാർ' വഴിവിട്ട് തുണയ്ക്കുന്നുണ്ടോ? ഡാറ്റ പറയുന്നത്...