ട്രെയിനില്‍ ടിക്കറ്റെടുത്താല്‍ മാത്രം പോര, പരിശോധന സമയത്ത് എന്തൊക്കെ രേഖകള്‍ കാണിക്കണം, അറിയാം

റെയില്‍വേ സ്റ്റേഷനില്‍/കൗണ്ടറില്‍ നിന്ന് എടുക്കുന്നവ - ഇത്തരക്കാരുടെ കൈവശം ഒറിജിനല്‍ ടിക്കറ്റാണ് വേണ്ടത്.
Railway Ticket: What documents should be shown during the inspection?
പ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ട്രെയിനില്‍ യാത്ര ചെയ്യാന്‍ പല രീതിയിലാണ് ടിക്കറ്റ് എടുക്കുന്നത്. ചിലര്‍ സ്‌റ്റേഷനില്‍ എത്തി ടിക്കറ്റെടുക്കുമ്പോള്‍ ഓണ്‍ലൈനായി ടിക്കറ്റ് എടുക്കുന്നവരാണ് ഏറെയും. എന്നാല്‍ ടിക്കറ്റ് പരിശോധനയക്കിടെ ടിക്കറ്റ് എക്‌സ്ാമിനര്‍ ചോദിക്കുമ്പോള്‍ സാധുവായ ടിക്കറ്റ് കാണിക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. യാത്രക്കാരന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന രീതിക്കനുസരിച്ചാണ് പരിശോധന സമയത്ത് ഇത് ഏത് വിധേന നല്‍കണമെന്ന് തീരുമാനിക്കുന്നത്.

റെയില്‍വേ സ്റ്റേഷനില്‍/കൗണ്ടറില്‍ നിന്ന് എടുക്കുന്നവ - ഇത്തരക്കാരുടെ കൈവശം ഒറിജിനല്‍ ടിക്കറ്റാണ് വേണ്ടത്. റിസര്‍വ് ചെയ്തതോ പൊതുവായതോ. ഫോട്ടോ, സ്‌ക്രീന്‍ഷോട്ട്, പിഡിഎഫ് അല്ലെങ്കില്‍ ടിക്കറ്റ് എടുത്തതുമായി ബന്ധപ്പെട്ട സന്ദേശങ്ങളോ യഥാര്‍ത്ഥ ടിക്കറ്റിന് പകരമാവില്ല. യഥാര്‍ഥ ടിക്കറ്റ് ഇല്ലെങ്കില്‍ നിങ്ങള്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതായി കണക്കാക്കുകയും പിഴ ചുമത്തുകയും ചെയ്യാം.

Railway Ticket: What documents should be shown during the inspection?
'പൗരത്വം നിര്‍ണയിക്കുന്നത് നീതിപൂർവമായിരിക്കണം'; അസമില്‍ 27 പേര്‍ വിദേശികളെന്ന ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

ഓണ്‍ലൈനായി റിസര്‍വ് ചെയ്ത ടിക്കറ്റ് - പ്രിന്റ്ഔട്ട് ആവശ്യമില്ല. വെരിഫിക്കേഷന് ചിത്രം, സന്ദേശം, പിഡിഎഫ് അല്ലെങ്കില്‍ പിന്‍ആര്‍ നമ്പര്‍ ആയാലും മതി. എന്നാല്‍ സാധുവായ ഒറിജിനല്‍ ഐഡി പ്രൂഫ് നിര്‍ബന്ധമാണ്.

ഓണ്‍ലൈന്‍ അണ്‍റിസര്‍വ്ഡ് ടിക്കറ്റ് (റെയില്‍വണ്‍ ആപ്പ്)- ഇത്തരത്തില്‍ ടിക്കറ്റ് എടുത്തവര്‍ ടിക്കറ്റെടുത്ത ഫോണില്‍ ആപ്പിനുള്ളില്‍ തന്നെ ടിക്കറ്റ് കാണിക്കണം. സ്‌ക്രീന്‍ഷോട്ട്, ഫോട്ടോ, പിഡിഎഫ്, പ്രിന്റ്ഔട്ട് അല്ലെങ്കില്‍ ഫോര്‍വേഡ് ചെയ്ത സന്ദേശങ്ങള്‍ സാധുവല്ല. ആപ്പില്‍ ടിക്കറ്റ് കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതായി കണക്കാക്കുകയും പിഴ ചുമത്തുകയും ചെയ്യാം.

Railway Ticket: What documents should be shown during the inspection?
'ഓടുന്ന ട്രെയിനില്‍ പൂജ, പൂജാരിക്കൊപ്പം വെള്ള വസ്ത്രം ധരിച്ച് നിരവധി ഭക്തര്‍'; വൈറല്‍ വിഡിയോയില്‍ വിശദീകരണവുമായി റെയില്‍വേ- വിഡിയോ
Railway Ticket: What documents should be shown during the inspection?
തമിഴ്‌നാട്ടിലെ ഗോവധ നിരോധനം; മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു
Summary

Railway Ticket: What documents should be shown during the inspection?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

big ticket
 Jan Shatabdi Express
Etihad Rail warns passengers over missed trains and refund rules
Big Ticket: Malayalis receive 'shower of prizes'; Land Rover Defender prize, 15 million dirhams for Pakistani national
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com