പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയില്‍, എഎന്‍ഐ 
India

'പാവപ്പെട്ടവന്റെ വിശപ്പിനെ കുറിച്ച് അവര്‍ക്ക് വേവലാതിയില്ല, ആര്‍ത്തി അധികാരത്തോട്'; പ്രതിപക്ഷത്തിനെതിരെ മോദി- വീഡിയോ  

രാജ്യത്തേക്കാള്‍ വലുതാണ് പാര്‍ട്ടിയെന്നാണ് ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ചിന്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തേക്കാള്‍ വലുതാണ് പാര്‍ട്ടിയെന്നാണ് ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ചിന്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പാവപ്പെട്ടവന്റെ വിശപ്പിനെ കുറിച്ച് അവര്‍ക്ക് വേവലാതിയില്ല. അവര്‍ക്ക് ആര്‍ത്തി അധികാരത്തോടാണെന്നും മോദി പറഞ്ഞു. ലോക്‌സഭയില്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് മറുപടി പറയുന്നതിനിടെയാണ് പ്രതിപക്ഷത്തിനെതിരെ മോദി ആഞ്ഞടിച്ചത്. 

'ഈ അവിശ്വാസ പ്രമേയത്തിലെ ചില കാര്യങ്ങള്‍ വളരെ വിചിത്രമാണ്, അവ മുമ്പ് കേട്ടിട്ടില്ലാത്തതോ കണ്ടിട്ടില്ലാത്തതോ, സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതാണ്. ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിന്റെ പേര് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നവരുടെ പട്ടികയില്‍ ഉണ്ടായിരുന്നില്ല.അധിര്‍ രഞ്ജന്‍ ചൗധരിക്ക് എന്താണ് സംഭവിച്ചത്? അവരുടെ പാര്‍ട്ടി അദ്ദേഹത്തിന് സംസാരിക്കാന്‍ അവസരം നല്‍കിയില്ല. അവരുടെ ടൈം സ്ലോട്ട് അവസാനിച്ചപ്പോള്‍ അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിച്ചത് ഔദാര്യമായി കാണണം.എന്തിനാണ് അധീര്‍ ബാബുവിനെ മാറ്റിനിര്‍ത്തിയത്.ഒരുപക്ഷേ കൊല്‍ക്കത്തയില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ ഉണ്ടായിട്ടുണ്ടാകാം, കോണ്‍ഗ്രസ് അദ്ദേഹത്തെ വീണ്ടും വീണ്ടും അപമാനിക്കുന്നു.'- മോദി വിമര്‍ശിച്ചു.

'ഞങ്ങള്‍ ഇന്ത്യയുടെ പ്രശസ്തി കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിച്ചു, എന്നാല്‍ ലോകത്ത് നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലരുണ്ട്, എന്നാല്‍ ഇന്ന് ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്' - മോദി പറഞ്ഞു.

'നമ്മുടെ ശ്രദ്ധ രാജ്യത്തിന്റെ വികസനത്തിലായിരിക്കണം.ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നമ്മുടെ യുവാക്കള്‍ക്ക് സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ശക്തിയുണ്ട്. ഞങ്ങള്‍ യുവാക്കള്‍ക്ക് അഴിമതി രഹിത സര്‍ക്കാരും അവസരങ്ങളും നല്‍കി.' മോദി തുടര്‍ന്നു 

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ബിജെപിക്ക് റെക്കോര്‍ഡ് വിജയമുണ്ടാകുമെന്നും നരേന്ദ്രമോദി പറഞ്ഞു. സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത് ദൈവത്തിന്റെ അനുഗ്രഹമായാണ് കാണുന്നതെന്നും മോദി പറഞ്ഞു. 

'മുന്‍കാല റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് എന്‍ഡിഎയും ബിജെപിയും വന്‍ വിജയത്തോടെ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് പ്രതിപക്ഷത്തിന് തന്നെ മനസിലായതായി എനിക്ക് അവരില്‍ നിന്ന് വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട്. ജനങ്ങളുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തും'- മോദി പറഞ്ഞു.

'ദൈവം വളരെ ദയയുള്ളവനാണ്,  ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് പ്രതിപക്ഷം ഈ പ്രമേയം കൊണ്ടുവന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. 2018 ലെ അവിശ്വാസ പ്രമേയത്തിനിടെ ഇത് ഞങ്ങള്‍ക്കുള്ള ഫ്‌ലോര്‍ ടെസ്റ്റ് അല്ല എന്ന് ഞാന്‍ പറഞ്ഞിരുന്നു. അവര്‍ക്കുള്ള ഫ്‌ലോര്‍ ടെസ്റ്റാണ്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അവര്‍ പരാജയപ്പെട്ടു'- മോദി ഓര്‍മ്മിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT