പ്രതീകാത്മക ചിത്രം 
India

ലൈവില്‍ കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ യുവാവിന്റെ ശ്രമം; മുംബൈ പൊലീസിന് വിവരം കൈമാറി ഫെയ്‌സ്ബുക്കിന്റെ അയര്‍ലന്‍ഡ് ഓഫീസ്; രക്ഷപ്പെടുത്തി

ലൈവില്‍ കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ യുവാവിന്റെ ശ്രമം; മുംബൈ പൊലീസിന് വിവരം കൈമാറി ഫെയ്‌സ്ബുക്കിന്റെ അയര്‍ലന്‍ഡ് ഓഫീസ്; രക്ഷപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലൈവായി ആത്മഹത്യ ചെയ്യാനുള്ള യുവാവിന്റെ ശ്രമം പരാജയപ്പെടുത്തി ഫെയ്‌സ്ബുക്കിന്റെ അയര്‍ലന്‍ഡ് ഓഫീസ്. മുംബൈ സ്വദേശിയായ 23കാരനാണ് ഞായറാഴ്ച രാത്രി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഫെയ്‌സ്ബുക്കില്‍ ലൈവിട്ടായിരുന്നു യുവാവിന്റെ സാഹസം. മുംബൈയിലെ ധുലെയിലാണ് സംഭവം. 

ബ്ലെയ്ഡുപയോഗിച്ച് കഴുത്ത് മുറിച്ച് മരിക്കാനായിരുന്നു യുവാവിന്റെ ശ്രമം. ഇക്കാര്യം ശ്രദ്ധയിപ്പെട്ട ഉടനെ അയര്‍ലന്‍ഡിലെ ഫെയ്‌സ്ബുക്ക് ഓഫീസില്‍ നിന്നുള്ള സന്ദേശം മുംബൈ പൊലീസിന് ലഭിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ അടുത്ത ആശുപത്രിയിലേക്ക് മാറ്റി. യുവാവ് അപകടനില തരണം ചെയ്തതായി പൊലീസ് വ്യക്തമാക്കി. 

ഞായറാഴ്ച രാത്രി 8.10ഓടെ മുംബൈ പൊലീസിലെ സൈബര്‍ ഡിസിപി രശ്മി കരണ്‍ദികറിനാണ് അയര്‍ലന്‍ഡിലെ ഫെയ്‌സ്ബുക്ക് ഓഫീസില്‍ നിന്ന് വിളിയെത്തിയത്. മുംബൈയില്‍ യുവാവ് ഫെയ്‌സ്ബുക്ക് ലൈവിട്ട് ആത്ഹത്യയ്ക്ക് ശ്രമിക്കുന്നതായാണ് അവര്‍ വിവരം നല്‍കിയത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഫെയ്‌സ്ബുക്ക് അധികൃതര്‍ കൈമാറി. 

പിന്നാലെ സൈബര്‍ പൊലീസ് സംഘം യുവാവിന്റെ സ്ഥലം ട്രാക്ക് ചെയ്യുകയും 20 മിനിറ്റിനുള്ളില്‍ സ്ഥലത്ത് കുതിച്ചെത്തുകയുമായിരുന്നു. അപ്പോഴേക്കും യുവാവ് കഴുത്ത് മുറിച്ചിരുന്നു. ഉടന്‍ തന്നെ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും; ഫലമറിയാൻ ചെയ്യേണ്ടത്

പൊലീസുകാരന്റെ ബൈക്ക് കത്തിച്ച കേസില്‍ വഴിത്തിരിവ്; രണ്ടു യുവതികള്‍ അറസ്റ്റില്‍; പൊലീസ് കസ്റ്റഡിയില്‍ മുഖ്യപ്രതി വിഷം കഴിച്ചു

ഇറാനിൽ വീണ്ടും യുഎസ് ആക്രമണം; ഹോർമുസിൽ ഐആർജിസി ബോട്ടുകളും മിസൈൽ കേന്ദ്രവും തകർത്തു

വിഡി സതീശന്‍- പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്; ധനമന്ത്രി നിര്‍മ്മലയെയും കാണും

​ശക്തമായ മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത

SCROLL FOR NEXT