വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
India

പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് യുവാവ് ട്രാക്കില്‍; മുകളില്‍ക്കൂടി പായുന്ന ട്രെയിന്‍; അതി സാഹസിക രക്ഷാപ്രവര്‍ത്തനം (വീഡിയോ)

പെണ്‍കുട്ടിയെ പിടിച്ചുമാറ്റാനുള്ള സമയമില്ലാത്തതിനാല്‍ ട്രെയിന്‍ കടന്നു പോകുന്നത് വരെ പെണ്‍കുട്ടിയെ പിടിച്ച് ട്രാക്കില്‍തന്നെ കിടക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപാല്‍: റെയില്‍വേ ട്രാക്കില്‍ വീണ പെണ്‍കുട്ടിയെ സാഹസികമായി രക്ഷിച്ച് യുവാവ്. പെണ്‍കുട്ടിയെ ചേര്‍ത്തു പിടിച്ചു ട്രാക്കില്‍ കിടക്കുന്ന യുവാവിന്റെ മുകളില്‍ക്കൂടി ട്രെയിന്‍ കടന്നു പോകുന്ന  വീഡിയോ പുറത്തുവന്നു. മധ്യപ്രദേശിലെ ഭോപാലില്‍ ഫെബ്രുവരി അഞ്ചിന് വൈകിട്ടാണ് സംഭവം നടന്നത്. ഭോപാല്‍ സ്വദേശിയായ മുഹമ്മദ് മെഹബൂബ് (37) ആണ് സ്വന്തം ജീവന്‍ പണയപ്പെടുത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

പെണ്‍കുട്ടിയെ പിടിച്ചുമാറ്റാനുള്ള സമയമില്ലാത്തതിനാല്‍ ട്രെയിന്‍ കടന്നു പോകുന്നത് വരെ പെണ്‍കുട്ടിയെ പിടിച്ച് ട്രാക്കില്‍തന്നെ കിടക്കുകയായിരുന്നു. 

'ചുവന്ന സല്‍വാര്‍ ധരിച്ചിരുന്ന പെണ്‍കുട്ടി പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നത് പോലും ശ്രദ്ധിച്ചിരുന്നില്ല. സുഹൃത്തിനൊപ്പം ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോകുകയായിരുന്നു താന്‍. ഒരു ഗുഡ്‌സ് ട്രെയിന്‍ വന്ന് നിന്നതിനു പിന്നാലെ പാളം മുറിച്ചു കടക്കുമ്പോഴാണ് ആളുകള്‍ ഉച്ചത്തില്‍ നിലവിളിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. പെണ്‍കുട്ടി ട്രാക്കില്‍ വീണ് കിടക്കുന്നതാണ് പിന്നീട് കണ്ടത്. വേറെ ഒന്നും ആലോചിക്കാന്‍ നിന്നില്ല. ട്രെയിനിനു മുന്നിലേക്കു കുതിക്കുകയായിരുന്നു. വേറെ ആര്‍ക്കു വേണ്ടിയാണെങ്കിലും ഞാന്‍ ഇതുതന്നെ ചെയ്യുമായിരുന്നു' മെഹബൂബ് മാധ്യമങ്ങളോട് പറഞ്ഞു. 

ട്രെയിന്‍ നീങ്ങിത്തുടങ്ങിയതോടെ പെണ്‍കുട്ടി ട്രാക്കില്‍നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പെണ്‍കുട്ടിയെ ട്രാക്കിലൂടെ ചെന്ന് പിടിച്ചുമാറ്റാനുള്ള സമയവും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനായി മെഹബൂബ് തല താഴ്ത്തി പിടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

ട്രെയിന്‍ കടന്നുപോയതോടെ അഭിനന്ദനങ്ങളുമായി ജനങ്ങള്‍ മെഹബൂബിനെ വളഞ്ഞു. പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഓടിയെത്തി മെഹബൂബിനെ ആലിംഗനം ചെയ്തു. പ്ലാറ്റ്‌ഫോമില്‍ നിന്നിരുന്ന പെണ്‍കുട്ടി പൊടുന്നനെ കാല്‍വഴുതി ട്രാക്കില്‍ വീഴുകയായിരുന്നുവെന്നും മെഹബൂബിന്റെ മനസ്സാന്നിധ്യം കൊണ്ടുമാത്രമാണ് മകളുടെ ജീവന്‍ തിരികെ കിട്ടിയതെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും