പ്രതീകാത്മക ചിത്രം 
India

നടുറോഡില്‍ യുവതിയെ കടന്നുപിടിച്ചു; ബംഗളൂരുവില്‍ അക്രമിക്കായി തിരച്ചില്‍

നടുറോഡില്‍ യുവതിയെ കടന്നുപിടിച്ചു; ബംഗളൂരുവില്‍ അക്രമിക്കായി തിരച്ചില്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ബംഗളൂരുവില്‍ പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് യുവതിയെ കടന്നുപിടിച്ച അക്രമിയെ തിരഞ്ഞ് പൊലീസ്. ഇരുപത്തിരണ്ടുകാരിയായ ബിപിഒ ജീവനക്കാരിക്കു നേരെ ഞായറാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്.

നഗരത്തിലെ തിരക്കേറിയ ലാങ്ഫാര്‍ഡ് റോഡിലാണ് അക്രമം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഫുട്പാത്തിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ പിന്നാലെ എത്തിയ ആള്‍ കടന്നുപിടിക്കുകയായിരുന്നു. യുവതിയെ ഇയാള്‍ മര്‍ദിക്കുകയും ചെയ്തു. യുവതി ബഹളം വച്ചതോടെ ആളുകള്‍ ഓടിക്കൂടി. പൊലീസ് എത്തിയപ്പോഴേക്കും ഇയാള്‍ കടന്നുകളഞ്ഞു.

സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. യുവതിയും അക്രമിയും തമ്മില്‍ ഏതെങ്കിലും വിധത്തില്‍ ബന്ധമുണ്ടോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. യുവതിയെ ഇയാള്‍ മര്‍ദിച്ചതാണ് ഇത്തരമൊരു സംശയത്തിലേക്കു നയിച്ചതെന്ന് പൊലീസ് പറഞ്ഞു. 

അക്രമിയെക്കുറിച്ചു വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടിയിലാവുമെന്നും അശോക്‌നഗര്‍ പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT