വീഡിയോ സ്‌ക്രീന്‍ഷോട്ട് 
India

മുഖാമുഖം കെട്ടിപ്പിടിച്ചിരുന്നു റോഡിലൂടെ സ്കൂട്ടർ യാത്ര; യുവാവ് അറസ്റ്റിൽ, കൂടെയുണ്ടായിരുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി

കഴിഞ്ഞദിവസം വിഡിയോ വൈറലായതിനു പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: മുഖാമുഖം കെട്ടിപ്പിടിച്ച് ബൈക്ക് യാത്ര നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. സ്കൂട്ടർ ഓടിച്ച 23 വയസ്സുകാരനായ വിക്കി ശർമയാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെ. മോട്ടര്‍ വാഹനനിയമം ലംഘിച്ചാണ് ഇരുവരും യാത്ര ചെയ്തതെന്നും പൊലീസ് പറഞ്ഞു. 

കഴിഞ്ഞദിവസം വിഡിയോ വൈറലായതിനു പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ലക്‌നൗ നഗരത്തിലെ ഹസ്രത്ഗഞ്ച് മേഖലയിലാണ് സംഭവം. സ്‌കൂട്ടി ഓടിക്കുന്നയാളെ ഒരു പെണ്‍കുട്ടി കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്നത് വീഡിയോയില്‍ കാണാം. ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. 

സ്‌കൂട്ടിയില്‍ സഞ്ചരിച്ച രണ്ടുപേരും യുവതികളാണെന്ന തരത്തിൽ പ്രചരണമുണ്ടായിരുന്നു. എന്നാൽ അന്വേഷണത്തിൽ ഒരു പെൺകുട്ടിയും ആൺകുട്ടിയുമാണെന്ന് തെളിയുകയായിരുന്നു. യുവാവിന്റെ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT