പ്രതീകാത്മക ചിത്രം 
India

അയല്‍വാസിയുടെ തല അറുത്തെടുത്തു; 'ധീരത' നാട്ടുകാരെ കാണിക്കാന്‍ യുവാവ് നടന്നത് 20 കിലോമീറ്റര്‍

അറുത്തെടുത്ത തലയുമായി ഇയാള്‍ നടക്കുന്നതിന്റെ വീഡിയോയും ദൃശ്യങ്ങളും നാട്ടുകാര്‍ സമൂഹമാധ്യമത്തില്‍ പങ്കിട്ടു 

Author : സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: അയല്‍വാസിയുടെ അറുത്തെടുത്ത തലയുമായി യുവാവ് നടന്നത് 20 കിലോമീറ്റര്‍. ചത്തീസ്ഗഢിലെ ഗരിയബാന്‍ഡ് ജില്ലയിലാണ് യുവാവ് പ്രായമേറിയ ഒരാളുടെ തലയറുത്തെടുത്ത ശേഷം കിലോമീറ്ററോളം നടന്നത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. 

യുവാവായ മാധവ് ഗോണ്ടും അയല്‍വാസിയായ കരണ്‍ സിങ്ങും കഴിഞ്ഞ കുറച്ചുദിവസങ്ങളായി തര്‍ക്കത്തിലാണ്. കരണ്‍സിങ് തന്റെ കുടുംബത്തെ നശിപ്പിക്കുന്നതിനായി മന്ത്രവാദം നടത്തുകയും വീട്ടുകാരെ രോഗിയാക്കുന്നതായും യുവാവിന് സംശയം തോന്നിയിരുന്നു. തിങ്കളാഴ്ച വൈകീട്ട് മഴുവായി മാധവ് കരണ്‍സിങിന്റെ വീട്ടിലെത്തിയ ശേഷം അയാളെ വെട്ടിക്കൊല്ലുകയായിരുന്നു. പിന്നീട് തലവെട്ടിയെടുത്തശേഷം കിലോമീറ്ററുകള്‍ നടക്കുകയും താന്‍ ചെയ്തത് ധീരമായ പ്രവര്‍ത്തിയാണെന്ന് ഇയാള്‍ ജനങ്ങളോട് പറയുകയും ചെയ്തു.

അറുത്തെടുത്ത തലയുമായി ഇയാള്‍ നടക്കുന്നതിന്റെ വീഡിയോയും ദൃശ്യങ്ങളും നാട്ടുകാര്‍ സമൂഹമാധ്യമത്തില്‍ പങ്കിട്ടു. ഇതിന്റെ വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ് ഇയാളെ  വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ജയിലില്‍ അടച്ചതായും പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന