അരസിനഗുണ്ടി വെള്ളച്ചാട്ടത്തില്‍ യുവാവ് കാല്‍ വഴുതി വീഴുന്ന ദൃശ്യം 
India

പാറയില്‍ കാല്‍ തെന്നി; അരസിനഗുണ്ടി വെള്ളച്ചാട്ടത്തില്‍ വീണ് യുവാവ് മരിച്ചു- വീഡിയോ 

കര്‍ണാടകയിലെ അരസിനഗുണ്ടി വെള്ളച്ചാട്ടത്തില്‍ കാല്‍ വഴുതി വീണ് യുവാവിന് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയിലെ അരസിനഗുണ്ടി വെള്ളച്ചാട്ടത്തില്‍ കാല്‍ വഴുതി വീണ് യുവാവിന് ദാരുണാന്ത്യം. ശിവമോഗ സ്വദേശിയായ 23കാരന്‍ ശരത്
കുമാറാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹത്തിനായി തിരച്ചിൽ തുടരുകയാണ്.

ഞായറാഴ്ച വൈകീട്ടാണ് സംഭവം.ഉഡുപ്പി കൊല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വെള്ളച്ചാട്ടമാണ് അരസിനഗുണ്ടി. കൂട്ടുകാരന്‍ ഗുരുരാജിനൊപ്പമാണ് ശരത് കുമാര്‍ വെള്ളച്ചാട്ടത്തില്‍ എത്തിയത്. ആറുകിലോമീറ്റര്‍ ദൂരം ട്രക്കിങ് നടത്തിയാണ് ഇരുവരും വെള്ളച്ചാട്ടത്തിന് സമീപമെത്തിയത്. വെള്ളച്ചാട്ടം നോക്കിനില്‍ക്കുന്നതിനിടെ, ശരത്കുമാര്‍ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. 

മഴക്കാലത്ത് ഇവിടെ ട്രക്കിങ്ങിന് അനുമതിയില്ല. തെന്നല്‍ ഉള്ളത് കൊണ്ടാണ് വെള്ളച്ചാട്ടത്തിലേക്ക് അനുമതിയിലാത്തത്. വനംവകുപ്പിന്റെ അനുമതിയില്ലാതെയാണ് ഇരുവരും വെള്ളച്ചാട്ടത്തിന്റെ അരികില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാറയില്‍ നില്‍ക്കുമ്പോഴാണ് ശരത് കുമാറിന്റെ കാല്‍ തെന്നിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും