പ്രതീകാത്മക ചിത്രം 
India

ഓണ്‍ലൈനിലൂടെ പരിചയപ്പെട്ടു, 2000 കിലോമീറ്റര്‍ സഞ്ചരിച്ച് സമ്മാനവുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തി; രാത്രി പൊലീസ് സ്റ്റേഷനില്‍ 

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഓണ്‍ലൈനില്‍ പരിചയപ്പെട്ട പെണ്‍കുട്ടിക്ക് പിറന്നാള്‍ സമ്മാനവുമായി വീട്ടിലെത്തിയ യുവാവിനെതിരെ കേസ്. ബംഗളൂരുവില്‍ നിന്ന് രണ്ടായിരം കിലോമീറ്റര്‍ താണ്ടി ലഖ്‌നൗവിലെത്തിയ 21കാരനാണ് പൊലീസ് സ്റ്റേഷനില്‍ കഴിയേണ്ടിവന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. 

സല്‍മാന്‍ എന്ന യുവാവാണ് ഓണ്‍ലൈന്‍ സുഹൃത്തിന് നല്‍കാന്‍ മിഠായികളും പാവയുമൊക്കെയായി എത്തിയത്. എന്നാല്‍ യുവാവിനെ കണ്ട പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തിരിച്ചറിഞ്ഞില്ല. ഇവര്‍ ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

ഞായറാഴ്ച രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ യുവാവിനെ ഇന്നലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇയാളെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെണ്‍മക്കള്‍ എന്ന് പറഞ്ഞിട്ടില്ല; മക്കള്‍ക്ക് പകര്‍ന്നു നല്‍കണമെന്നാണ് പറഞ്ഞത്; ഇതില്‍ എന്ത് സ്ത്രീ വിരുദ്ധത?; വിശദീകരണവുമായി മുഖ്യമന്ത്രി

ഐഐടി മദ്രാസ് ഡയറക്ടർ 'ഗോമൂത്ര വിദഗ്ധൻ': പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിൽ വാക്പോര്; ആരാണ് വി കാമകോടി?

'രാഹുല്‍ ഗാന്ധി 24 മണിക്കൂറും ലഹരിയില്‍; ബാബറി മസ്ജിദ് തകര്‍ത്തപ്പോലെ ഇല്ലാതാക്കും'; ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസ്

തിയറ്ററിൽ മിസ് ആയോ ? ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബയോപിക് ഇനി തൊട്ടരികെ; 'മൈക്കൽ' ഒടിടിയിൽ എവിടെ, എപ്പോൾ കാണാം

ഭാര്യയും ഭര്‍ത്താവും ചേര്‍ന്നാണോ ഭവന വായ്പ?, ഏഴ് ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം