യുവാവിനെ ക്രുരമായി മര്‍ദ്ദിക്കുന്ന സ്ഥാനാര്‍ഥി ചിത്രം ട്വിറ്റര്‍ 
India

അനുകൂലമായി വോട്ട് ചെയ്തില്ല; നിലത്ത് നിന്ന് തുപ്പല്‍ നക്കിച്ചു; യുവാക്കള്‍ക്ക് സ്ഥാനാര്‍ഥിയുടെ ക്രൂരമര്‍ദ്ദനം; വീഡിയോ

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അനുകൂലമായി വോട്ട് ചെയ്യാത്തതിന് യുവാക്കള്‍ക്ക് സ്ഥാനാര്‍ഥിയുടെ ക്രൂരമര്‍ദ്ദനം 

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അനുകൂലമായി വോട്ട് ചെയ്യാത്തതിന് യുവാക്കള്‍ക്ക് സ്ഥാനാര്‍ഥിയുടെ ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തിന് പിന്നാലെ നിലത്ത് തുപ്പിയ തുപ്പല്‍ നക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ബീഹാറിലെ ഔറംഗബാദിലെ സിംഗ്ന ഗ്രാമത്തിലാണ് സംഭവം.

ദളിത് വിഭാഗത്തില്‍പ്പെട്ട രണ്ട് യുവാക്കള്‍ക്ക് നേരെയാണ് വോട്ട് ചെയ്തില്ലെന്നാരോപിച്ച് സ്ഥാനാര്‍ഥിയായ ബല്‍ബന്ത് സിങ്ങ് ക്രൂരമായി മര്‍ദ്ദിച്ചത്. വോട്ട് ചെയ്യാത്തതിന് അനില്‍ കുമാറിനെയും മഞ്ജിത് കുമാറിനെയും ഇയാള്‍ ഏത്തമിടീക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ബല്‍ബന്ത് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

യുവാക്കളുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് എസ്പി കാന്തേഷ് മിശ്ര പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT