അഗസ്ത്യാ ചൗഹാന്‍, വീഡിയോ സ്ക്രീൻഷോട്ട് 
India

സൂപ്പര്‍ ബൈക്ക് 300 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ ശ്രമിച്ചു; യൂട്യൂബര്‍ വാഹനാപകടത്തില്‍ മരിച്ചു

300 കിലോമീറ്റര്‍ വേഗത്തില്‍ സൂപ്പര്‍ ബൈക്ക് ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ, വാഹനാപകടത്തില്‍ യൂട്യൂബര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 300 കിലോമീറ്റര്‍ വേഗത്തില്‍ സൂപ്പര്‍ ബൈക്ക് ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ, വാഹനാപകടത്തില്‍ യൂട്യൂബര്‍ മരിച്ചു. 12 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള അഗസ്ത്യാ ചൗഹാന്‍ ആണ് മരിച്ചത്. നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണം.

യമുന എക്‌സ്പ്രസ് വേയിലാണ് സംഭവം. റേസിങ് ബൈക്കായ കവസാക്കി നിഞ്ചയില്‍ 300 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബൈക്ക് റൈഡിങ് ഏറെ ഇഷ്ടപ്പെടുന്ന അഗസ്ത്യാ ചൗഹാന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റാണ്.  

നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. വീഴ്ചയില്‍ ഹെല്‍മറ്റ് തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല'; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

സഹകരണബാങ്കുകളിൽ വിവിധ തസ്തികകളിലായി 94 ഒഴിവുകൾ, ഏപ്രിൽ നാല് വരെ അപേക്ഷിക്കാം

സുരക്ഷാ ആശങ്ക; ഇംഗ്ലണ്ട് വനിതാ ടീമിന്റെ അബുദാബിയിലെ പരിശീലനം ഒഴിവാക്കി

ടീമുകൾക്ക് സുരക്ഷിതമായി നാട്ടിലെത്താം, ചാർട്ടർ വിമാനങ്ങൾ ഒരുക്കി ഐസിസി

വീട്ടിലെ പാറ്റശല്യം അകറ്റാൻ ഇതാ വഴികൾ

SCROLL FOR NEXT