വൈറൽ വിഡിയോയിൽ നിന്ന്, പ്രിൻസ് ദീക്ഷിത്/ ചിത്രം ട്വിറ്റർ 
India

പിറന്നാൾ ആഘോഷം അതിരുകടന്നു, കാറിന് മുകളിൽ കയറി നിന്ന് അഭ്യാസ പ്രകടനം; ഡൽഹിയിൽ യൂട്യൂബർ അറസ്റ്റിൽ

അഭ്യാസപ്രകടനത്തിന്റെ വിഡിയോ വൈറലായതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: ഡൽഹിയിൽ ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി കാറിന്റെ മുകളിൽ കയറിനിന്ന് അഭ്യാസപ്രകടനം നടത്തിയ യൂട്യൂബർ അറസ്റ്റിൽ. 
പ്രിൻസ് ദീക്ഷിത് എന്ന യൂട്യൂബറെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ വർഷം നവംബർ 16നാണ് സംഭവം.

പ്രിൻസിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാ​ഗമായി സുഹൃത്തുക്കൾക്കൊപ്പം അപകടകരമാം വിധത്തിൽ കാറിന് മുകളിൽ നിന്ന് യാത്ര ചെയ്‌തുവെന്നാണ് കേസ്. സംഭവത്തിന്റെ വിഡിയോ വൈറലായതോടെയാണ് പൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്. പൻദാവ് ന​ഗറിന് സീപം എൻഎച്ച് 24 റോഡിൽ വെച്ചാണ് വിഡിയോ എടുത്തിരിക്കുന്നത്. കേസിൽ പ്രിൻസ് ദീക്ഷിത്തിനെ മാത്രമാണ് പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്‌തത്.

ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ഇവർക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. പിറന്നാൾ ആഘോഷിക്കുന്നതിനായി ഷേഖർപൂരിലേക്ക് പോകുന്നതിനിടെയാണ് വിഡിയോ എടുത്തതെന്ന് പ്രിൻസ് പറഞ്ഞതായി പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21