India

അച്ഛന്‍ അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോയി; കാണാന്‍ പോയ 15 കാരി കൂട്ടലാത്സംഗത്തിനിരയായി; രണ്ട് പേര്‍ അറസ്റ്റില്‍

പ്ലസ് ടു വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍ 

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ; പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഒറായ് പ്രദേശത്താണ് കഴിഞ്ഞ ദിവസം പ്ലസ് ടുവിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. അമ്മയെ ആശുപത്രിയില്‍ കാണാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം

അസുഖബാധിതയായ അമ്മയെയുമായി പെണ്‍കുട്ടിയുടെ പിതാവ് ആശുപത്രിയിലേക്ക് പോയിരുന്നു. പിന്നീട് അമ്മയെ കാണാന്‍ വീട്ടില്‍ ഒറ്റക്കായ പെണ്‍കുട്ടി ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു.

ആശുപത്രിയിലേക്കുള്ള വഴിയില്‍ രണ്ടു പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. സമീപത്തെ വനമേഖലയിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പീഡനവിവരം പിറ്റേദിവസം പെണ്‍കുട്ടി വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ഓറായി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് കൗമാരക്കാര്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തിയതായും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രിയദർശിനി പദ്ധതി തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പൂർത്തീകരണം'; ഹൈക്കോടതി

'ടിപ്പുവിന്റെ പടയോട്ട കാലത്തെ പല സാധനങ്ങളും ‌പല പറമ്പുകളിൽ നിന്നും കിട്ടിയിട്ടുണ്ട്'; 'സത്യത്തിൽ സംഭവിച്ചത്' തിയറ്ററുകളിലേക്ക്

SBI: ബാങ്ക് ജോലിക്ക് തയ്യാറാണോ?, 1500 ഒഴിവുകൾ, പ്രൊബേഷനറി ഓഫീസർ

'ബ്ല്യൂട്ടി പാർലറിൽ പോകാനൊന്നും നേരമില്ലായിരുന്നു, അന്ന് ചർമം സംരക്ഷിച്ചത് ​ഗ്ലിസറിൻ'; ചില്ലറയല്ല നടി ഷീലയുടെ ഈ ബ്ല്യൂട്ട് ടിപ്പ്

എണ്ണവില ഇടിവില്‍ മുന്നേറി ഓഹരി വിപണി, തുടര്‍ച്ചയായ അഞ്ചാം ദിവസവും റാലി; സെന്‍സെക്‌സ് 77,500ലേക്ക്

SCROLL FOR NEXT