India

അഞ്ചാം ഘട്ട വോട്ടെടുപ്പ്; 51 മണ്ഡലങ്ങളില്‍ ഇന്ന് കൊട്ടിക്കലാശം, ആവേശമായി അമേഠിയും റായ്ബറേലിയും 

രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയും റായ്ബറേലിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലുമാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രധാന മണ്ഡലങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി; അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 51 മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. രാജ്യം വളരെ ആകാംക്ഷയോടെ നോക്കി കാണുന്ന മത്സരമാണ് അഞ്ചാം ഘട്ടത്തില്‍ നടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയും റായ്ബറേലിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലുമാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രധാന മണ്ഡലങ്ങള്‍. 

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് അമേഠിയില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരേ മത്സരിക്കുന്നത്. ഇന്ന് നടക്കുന്ന ബിജെപിയുടെ കൊട്ടിക്കലാശത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് എത്തുന്നത്.  മണ്ഡലത്തില്‍ റോഡ് ഷോയില്‍ അമിത് ഷാ പങ്കെടുക്കും. പ്രിയങ്ക ഗാന്ധി അമേഠിയിലും റായ് ബറേലിയിലും കേന്ദ്രീകരിച്ചാണ് അഞ്ചാം ഘട്ടത്തില്‍ യുപിയില്‍ പ്രചാരണം നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി യുപിയിലും ബിഹാറിലും ഇന്ന് പ്രചാരണം നടത്തും. യുപിയില്‍ 14 ഉം രാജസ്ഥാനില്‍ 12 ഉം ബംഗാളിലും മധ്യപ്രദേശിലും ഏഴു വീതം സീറ്റിലും ബിഹാറില്‍ അഞ്ചും ജാര്‍ഖണ്ഡില്‍ നാലും കശ്മീരില്‍ രണ്ടും സീറ്റിലാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, രണ്ട് ജില്ലകളില്‍ ഭാഗിക അവധി

മുഖ്യമന്ത്രി നാളെ പത്തനംതിട്ടയിലേക്ക്; പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും

സ്വതന്ത്രരായി മത്സരിച്ച് നിതീഷ് കുമാറും ലാലു പ്രസാദും; പ്രശാന്ത് കിഷോറിനോട് തോറ്റമ്പി!

ഗതാഗത ലംഘനങ്ങളില്‍ പിഴ തവണകളായി അടക്കാം; ദുബൈ പൊലീസ് സേവനം, അറിയേണ്ടതെല്ലാം

നാളെ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; വിദ്യാലയങ്ങള്‍ക്ക് അവധി; ബിഹാറില്‍ ബിജെപി കോട്ട പിടിച്ചെടുത്ത് പ്രശാന്ത് കിഷോര്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍