India

അഞ്ച് പൊലീസുകാര്‍ 20 കാരിയെ ലോക്കപ്പിലിട്ട് കൂട്ടബലാത്സംഗം ചെയ്തത് 10 ദിവസം; ആരോപണവുമായി കൊലക്കേസ് പ്രതി

ഒക്ടോബര്‍ 10 ന് അഡീഷണല്‍ ജില്ലാ ജഡ്ജിയും അഭിഭാഷകരുടെ സംഘവും ജയിലില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ഇരുപതുകാരിയെ ലോക്കപ്പിലിട്ട് അഞ്ച് പൊലീസുകാര്‍ പത്തുദിവസം കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മധ്യപ്രദേശ് പൊലീസിനെതിരെയാണ് യുവതിയുടെ പരാതി.  രേവാ ജില്ലയില പൊലീസ് സ്‌റ്റേഷനില്‍ വച്ചാണ് ആക്രമിക്കപ്പെട്ടതെന്ന് യുവതി പരാതിയില്‍ പറയുന്നു. സറ്റേഷന്‍ ഇന്‍ ചാര്‍ജ് അടക്കം അഞ്ച് പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തതെന്നാണ് പരാതിയില്‍ യുവതി വ്യക്തമാക്കിയിരിക്കുന്നത്. 

പരാതിക്കാരിയായ സ്ത്രീ കൊലപാതകക്കേസിലെ പ്രതിയാണ്. ഒക്ടോബര്‍ 10 ന് അഡീഷണല്‍ ജില്ലാ ജഡ്ജിയും അഭിഭാഷകരുടെ സംഘവും ജയിലില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്. ജഡ്ജിക്ക് മുന്‍പാകെ യുവതി പരാതി പറയുകയായിരുന്നു. തുടര്‍ന്ന് ജഡ്ജി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. എന്തുകൊണ്ട് ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നില്ലെന്ന ചോദ്യത്തിന് വാര്‍ഡനോട് മൂന്ന് മാസം മുന്‍പ് വാര്‍ഡനോട് പറഞ്ഞിരുന്നു. ബലാത്സംഗത്തിനിരയായ കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ പിതാവിനെ കൊലപാതകക്കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. എന്നാല്‍ യുവതി കുറ്റകൃത്യത്തെ കുറിച്ച് തന്നെ അറിയിച്ചതായി വാര്‍ഡന്‍ സമ്മതിച്ചതായാണ് റി്‌പ്പോര്‍ട്ടുകള്‍. 

മെയ 9നും മെയ് 21 നും ഇടയില്‍ ആണ് താന്‍ ബലാത്സംഗത്തിനിരയായതെന്ന് യുവതി പറയുന്നു. ഒരു വനിതാ കോണ്‍സ്റ്റബിള്‍ ഇതിനെതിരെ രംഗത്തെത്തിയെങ്കിലും അവരെ സംഘം താക്കീത് ചെയ്‌തെന്നും യുവതി പറഞ്ഞു. യുവതി ബലാത്സംഗത്തെക്കുറിച്ച് ജയില്‍ വാര്‍ഡനോടും പറഞ്ഞിരുന്നു. എന്നാല്‍ യുവതിയെ മെയ് 21 നാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT