India

അഞ്ച് വര്‍ഷം മുന്‍പ് മൂത്തമകന്‍; കഴിഞ്ഞയാഴ്ച രണ്ട പെണ്‍മക്കള്‍; മന്ത്രസിദ്ധി നേടാനായി അച്ഛന്‍ കൊലപ്പെടുത്തിയത് അഞ്ച് മക്കളെ; അറസ്റ്റ്

മന്ത്രസിദ്ധി ലഭിക്കുന്നതിനായി അഞ്ച് മക്കളെ കുരുതി കൊടുത്ത പിതാവ് അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: മന്ത്രസിദ്ധി ലഭിക്കുന്നതിനായി അഞ്ച് മക്കളെ കുരുതി കൊടുത്ത പിതാവ് അറസ്റ്റില്‍. ഹരിയാനയിലെ ജിന്ദ് സ്വദേശിയാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുമക്കളെ  കൊലപ്പെടുത്തിയത് കഴിഞ്ഞയാഴ്ചയാണ്.

കൂലിപ്പണിക്കാരനായ ഇയാള്‍ സാമ്പത്തിക ബുദ്ധിമുട്ടില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് മന്ത്രവാദത്തില്‍ അഭയം തേടിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന നാട്ടുപഞ്ചായത്തില്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയതോടെയാണ് ഈ ക്രൂരകൃത്യം പുറം ലോകം അറിഞ്ഞത്.

നാട്ടുപഞ്ചായത്ത് ഇക്കാര്യം ഉടന്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ജൂലായ് 17നാണ് ഇയാളുടെ രണ്ട് പെണ്‍കുട്ടികളെ അവസാനമായി കാണാതാവുന്നത്. ഇതില്‍ ഒരു കുട്ടിയുടെ മൃതദേഹം ഗ്രാമത്തിലെ കനാലില്‍ നിന്നും രണ്ടാമത്തെ കുട്ടിയുടെത് ഗ്രാമത്തിന് പുറത്തുനിന്നുമാണ് കണ്ടെടുത്തത്.

അഞ്ച് വര്‍ഷം മുന്‍പ് മൂത്ത മകനെയും കൊലപ്പെടുത്തിയിരുന്നതായി ഇയാള്‍ വെളിപ്പെടുത്തി. കൂടാതെ മറ്റൊരു മകനെയും മകളെയും ഇത്തരത്തില്‍ കൊലപ്പെടുത്തിയതായി ഇദ്ദേഹം പറഞ്ഞു. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT