India

അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള ക്ഷേത്രം നദിയില്‍ പൊങ്ങിവന്നു; അതേപടി നിലനിര്‍ത്താന്‍ ശ്രമം

ക്ഷേത്രം 1933ലെ വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയതാണെന്നാണ് ഗവേഷകര്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ ഒഡീഷയിലെ മഹാനദിയില്‍ കണ്ടെത്തി. ക്ഷേത്രം 1933ലെ വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയതാണെന്നാണ് ഗവേഷകര്‍ പറയുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പുഴ ദിശമാറി ഒഴുകിയതാണ് ക്ഷേത്രത്തിന്റെ നാശത്തിന് ഇടയാക്കിയത്. അടുത്തിടെ ക്ഷേത്ത്രതിന്റെ ഒരുഭാഗം വെള്ളത്തില്‍ പൊങ്ങിവന്നതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

ഈ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ക്ഷേത്രത്തിലെ പ്രതിഷ്ഠ മറ്റൊരു ക്ഷേത്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. മഹാനാദി വാലിയുടെ ചരിത്രം ചിത്രീകരിക്കാനുള്ള നീക്കത്തിനിടെയാണ് ക്ഷേത്രത്തെ കുറിച്ച് അന്വേഷിച്ചത്. അപ്പോഴാണ് ക്ഷേത്രം വീണ്ടും പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ടുകള്‍ ലഭിച്ചത്.

വിഷ്ണു ക്ഷേത്രമാണെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. ക്ഷേത്രം സാങ്കേതിക വിദ്യ ഉപയോഗിച്ച് പഴയപോലെ നിലനിര്‍ത്താനാണ് പരിപാടി. പതിനൊന്നുവര്‍ഷം ക്ഷേത്രത്തിന്റെ  മുകള്‍ കണ്ടിരുന്നതായും പ്രാദേശ വാസികള്‍ പറയുന്നു. പതിഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലാവാം ക്ഷേത്രനിര്‍മ്മിച്ചതെന്നാണ്  സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT