India

അടുക്കളയിലെ പാചകവാതക സിലിണ്ടറില്‍ നിന്ന് ആളിപടര്‍ന്ന് തീ, പരിഭ്രാന്തിയില്‍ വീട്ടുകാര്‍; പിന്നെ സംഭവിച്ചത് (വീഡിയോ)

ഉത്തര്‍പ്രദേശ് പൊലീസിലുളള രാഹുല്‍ ശ്രീവാസ്തവ എന്ന ഉദ്യോഗസ്ഥനാണ് പൊലീസുകാരന്റെ സമയോചിതമായ ഇടപെടലിനെ പ്രകീര്‍ത്തിച്ച് കൊണ്ട് വീഡിയോ പങ്കുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: പാചകവാതക സിലിണ്ടറില്‍ നിന്ന് തീ ആളിപടര്‍ന്ന് വീട് അഗ്നിക്കിരയായ നിരവധി വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. ഇതില്‍പ്പെട്ട് നിരവധിപ്പേര്‍ അതിദാരുണമായി മരിച്ച സംഭവങ്ങളും ഒട്ടനവധിയുണ്ട്. അത്തരത്തില്‍ വീട്ടിനകത്ത് പാചകവാതക സിലിണ്ടറില്‍ നിന്ന് ആളിപടര്‍ന്ന തീ കെടുത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഉത്തര്‍പ്രദേശിലാണ് സംഭവം. ഉത്തര്‍പ്രദേശ് പൊലീസിലുളള രാഹുല്‍ ശ്രീവാസ്തവ എന്ന ഉദ്യോഗസ്ഥനാണ് പൊലീസുകാരന്റെ സമയോചിതമായ ഇടപെടലിനെ പ്രകീര്‍ത്തിച്ച് കൊണ്ട് വീഡിയോ പങ്കുവെച്ചത്. 

വീട്ടിനകത്ത് അടുക്കളയിലുളള എല്‍പിജി സിലിണ്ടറില്‍ നിന്ന് തീ ആളിപടരുകയാണ്. ഇത് കെടുത്താന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ആയ യോഗേന്ദ്ര രതി തെരഞ്ഞെടുക്കുന്ന മാര്‍ഗമാണ് വീഡിയോയില്‍ ദൃശ്യമാകുന്നത്.

ധൈര്യം സംഭരിച്ചാണ് യോഗേന്ദ്ര തീ അണയ്ക്കാന്‍ ശ്രമിക്കുന്നത്. ലാത്തി ഉപയോഗിച്ച് പാചക വാതക സിലിണ്ടര്‍ നിലത്തേയ്ക്ക തളളിയിട്ട ശേഷമാണ് തീ കെടുത്തുന്നത്. ബക്കറ്റിലെ വെളളത്തില്‍ മുക്കിയ തുണി ഉപയോഗിച്ചാണ് സിലിണ്ടറിന് ചുറ്റുമുളള തീ കെടുത്തുന്നത്. നനഞ്ഞ തുണി കൊണ്ട് സിലിണ്ടര്‍ ചുറ്റിയാണ് തീ കെടുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT