ചെന്നൈ: ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് രണ്ടായി പിളര്‍ന്ന അണ്ണാ ഡിഎംകെ വിഭാഗങ്ങള്‍ തമ്മില്‍ ഒന്നിക്കാന്‍ വഴിയൊരുങ്ങി. തെരഞ്ഞെടുപ്പുകമ്മിഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച ശശികല വിഭാഗം നേതാവ് ടിടിവി ദിനകരനെതിരെ കേസെടുത്തതിത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് പാര്‍ട്ടിയില്‍ ഐക്യത്തിനു കളമൊരുക്കിയത്.
രണ്ടില ചിഹ്നം നേടിയെടുക്കാന്‍ കൈക്കൂലി നല്‍കുന്നതിനിടെ ഇടനിലക്കാരന്‍ പിടിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ദിനകരനെതിരെ കേസെടുത്തത്. ഇതിനു പിന്നാലെ ഒരു വിഭാഗം നേതാക്കള്‍ ചെന്നൈയില്‍ യോഗം ചേര്‍ന്നിരുന്നു. മുഖ്യമന്ത്രി എടപ്പാളി പളനിസ്വാമി ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ അനൂകൂലിച്ചു രംഗത്തുവന്നു. പാര്‍ട്ടിയില്‍നിന്ന് ശശികലയെ പുറത്താക്കാന്‍ സാധ്യയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ഒ പനീര്‍ശെല്‍വം പക്ഷവും പളനിസ്വാമി പക്ഷവും ഒന്നിക്കാന്‍ നീക്കം നടക്കുന്നത്.
അണ്ണാ ഡി.എം.കെയില്‍ ശശികല വിഭാഗത്തെ ഒതുക്കാന്‍ നീക്കം നടക്കുന്നതിനിടെ സമവായ ശ്രമവുമായി ടിടിവി ദിനകരന്‍ രംഗത്ത് വന്നു. പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിയാന്‍ തയാറാണെന്ന് ദിനകരന്‍ വ്യക്തമാക്കി. ഒ പനീര്‍ ശെല്‍വത്തിന് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം കൈമാറാന്‍ തയാറാണെന്നും ദിനകരന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ശശികലയുടെ കുടുംബം ഉള്‍പ്പെട്ട 'മന്നാര്‍ഗുഡി സംഘ'ത്തിന്റെ എതിര്‍പ്പ് വകവെക്കാതെയാണ് അണ്ണാ ഡിഎംകെ ലയനത്തിന് ഒരു വിഭാഗം മന്ത്രിമാര്‍ നീക്കം നടത്തുന്നത്. ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം തമ്പിദുരൈയുടെയും മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയുടെയും ആശീര്‍വാദത്തോടെയാണ് 14 മന്ത്രിമാര്‍ തിങ്കളാഴ്ച രാത്രി ചര്‍ച്ച നടത്തിയത്.
ഒ പനീര്‍സെല്‍വം വിഭാഗവുമായി ലയന ചര്‍ച്ച നടത്താനും അതുവഴി തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞുവെച്ച പാര്‍ട്ടിയുടെ പേരും ചിഹ്നവും തിരിച്ചെടുക്കാനും യോഗത്തില്‍ തീരുമാനമായി. ഒന്നിക്കണമെന്ന ഒപിഎസിന്റെ പ്രസ്താവനയെ മന്ത്രിമാര്‍ സ്വാഗതം ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates