India

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ ആളില്ലാ വിമാനം; ഇന്ത്യന്‍ സേന വെടിവച്ചിട്ടു

രാജസ്ഥാനിലെ ശ്രീ ഗംഗാ നഗര്‍ പ്രവിശ്യയ്ക്ക് സമീപമാണ് പാക് ഡ്രോണിനെ കണ്ടത്. അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. വൈകുന്നേരം 7.30 ഓടെയാണ്

സമകാലിക മലയാളം ഡെസ്ക്

 ജയ്പൂര്‍: ഇന്ത്യന്‍ അതിര്‍ത്തി ലക്ഷ്യമാക്കിയെത്തിയ ആളില്ലാ വിമാനം സൈന്യം വെടിവച്ചിട്ടതായി ദേശീയ മാധ്യമമായ എഎന്‍ഐ റിപ്പോര്‍ട്ടി ചെയ്യുന്നു. രാജസ്ഥാനിലെ ശ്രീ ഗംഗാ നഗര്‍ പ്രവിശ്യയ്ക്ക് സമീപമാണ് പാക് ഡ്രോണിനെ കണ്ടത്. അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. വൈകുന്നേരം 7.30 ഓടെയാണ് സംഭവമുണ്ടായതെന്ന് സൈനിക വക്താവ് വ്യക്തമാക്കി. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

 ഇന്നലെ പുലര്‍ച്ചെ  അഞ്ച് മണിക്കും  ഉച്ചയ്ക്കും പാകിസ്ഥാന്റെ ആളില്ലാ വിമാനങ്ങള്‍ ഇതേ അതിര്‍ത്തിയില്‍ എത്തിയിരുന്നതായി  നേരത്തേ ബിഎസ്എഫ് അറിയിച്ചിരുന്നു. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടാകാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് ഗ്രാമത്തിലുള്ളവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പകല്‍ സമയത്ത് എത്തിയ രണ്ട് ഡ്രോണുകളും അതിര്‍ത്തിയിലെത്തിയ ശേഷം മടങ്ങിപ്പോയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT