India

'അതെന്താ പക്ഷി കാഷ്ഠമോ'?; മോദിയെ പരിഹസിച്ച് ദിവ്യ സ്പന്ദന

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പക്ഷി കാഷ്ഠത്തോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പക്ഷി കാഷ്ഠത്തോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന. സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ചുവട്ടില്‍ നില്‍ക്കുന്ന മോദിയുടെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടാണ് ദിവ്യ പരിഹാസം നടത്തിയിരിക്കുന്നത്. 

'അതെന്താ പക്ഷി കാഷ്ഠമാണോ' എന്നായിരുന്നു ചിത്രത്തിന് ദിവ്യ നല്‍കിയ അടിക്കുറിപ്പ്. ഇതിനെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. കോണ്‍ഗ്രസിന്റെ മൂല്യതകര്‍ച്ചയാണ് ഇത് വ്യക്തമാക്കുന്നത് എന്നായിരുന്നു ബിജെപിയുടെ പ്രതികരണം. 

ദിവ്യ ഉപയോഗിച്ച ഭാഷ കടന്നകൈയ്യായി പോയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും അഭിപ്രായമുണ്ട്. പാര്‍ട്ടിയുടെ എതിര്‍പ്പ് വകവയ്ക്കുന്നില്ലെന്ന നിലപാടിലാണ് ദിവ്യ. തന്റെ അഭിപ്രായങ്ങള്‍ തന്റേത് മാത്രമാണെന്നും ദിവ്യ പ്രതികരിച്ചു. താന്‍ ചെയ്ത പ്രവൃത്തിയെ വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിശദീകരണം ആരും അര്‍ഹിക്കുന്നില്ലെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംഎൽഎയുമായി അഭിപ്രായഭിന്നത?; രമ്യ ഹരിദാസിന്റെ പിഎ രാജിവെച്ചു

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

ശ്രീകൃഷ്ണപുരം ഇരട്ടക്കൊലക്കേസ്; വിരലടയാളം ആധാർ ഡാറ്റാബേസുമായി ഒത്തുനോക്കാൻ ഹൈക്കോടതി അനുമതി

രാജ്യത്തെ ഏറ്റവും വലിയ ഐപിഒ; 21 മുതല്‍ ജിയോ ഓഹരിക്ക് അപേക്ഷിക്കാം; പ്രൈസ് ബാന്‍ഡ് 1065-1119 രൂപ

പട്ടാമ്പിയിൽ കളിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു