India

'അത് അവള്‍ തന്നെയാണെന്ന് എന്താണ് ഉറപ്പ്? കാര്യങ്ങളില്‍ വ്യക്തത വരട്ടെ, അതുവരെ ചിതാഭസ്മം നിമജ്ജനം ചെയ്യില്ല'

'അത് അവള്‍ തന്നെയാണെന്ന് എന്താണ് ഉറപ്പ്? കാര്യങ്ങളില്‍ വ്യക്തത വരട്ടെ, അതുവരെ ചിതാഭസ്മം നിമജ്ജനം ചെയ്യില്ല'

Author : സമകാലിക മലയാളം ഡെസ്ക്

ഹാഥ്‌രസ്: രാത്രിയില്‍ സംസ്‌കരിച്ചത് ആരെയെന്ന് ഉറപ്പിക്കാതെ ഹാഥ്‌രസില്‍ ബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യില്ലെന്ന് ബന്ധുക്കള്‍. മനുഷ്യത്വത്തിന്റെ പേരിലാണ് ചിതാഭസ്മം സൂക്ഷിച്ചുവച്ചിരിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.

''അവളുടെ മുഖംപോലും ഞങ്ങളെ കാണിച്ചില്ല. മനുഷ്യത്വത്തിന്റെ പേരിലാണ് ചിതാഭസ്മം ഏറ്റുവാങ്ങിയത്. അതു ചിലപ്പോള്‍ മറ്റാരുടേതെങ്കിലും ആയിരിക്കാം. അത് അവളുടെ ചിതാഭസ്മം അല്ലെങ്കിലും തൂവിക്കളയരുതല്ലോ എന്നു കരുതിയാണ് ഏറ്റുവാങ്ങിയത്.'' - സഹോദരന്‍ പറഞ്ഞു.

ഞങ്ങള്‍ നുണപരിശോധനയ്ക്കു വിധേയമാവണം എന്നാണ് ഇപ്പോള്‍ പറയുന്നത്. എന്തിന്? ഞങ്ങള്‍ ഒരു നുണയും പറയുന്നില്ല. അവര്‍ പ്രതികളുടെയും പൊലീസുകാരുടെയും നുണ പരിശോധന നടത്തട്ടെ. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാവും- സഹോദരന്‍ പറഞ്ഞു.

മേല്‍ജാതിക്കാരുടെ ആക്രമണത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം സെപ്റ്റംബര്‍ 30ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംസ്‌കരിച്ചത്. വീട്ടുകാരെ പൂട്ടിയിട്ടുകൊണ്ടായിരുന്നു പൊലീസ് സംസ്‌കാരം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയുടെ വീടിനു സമീപമുള്ള ചാമവയലില്‍ ആണ് പൊലീസ് ചിതയൊരുക്കിയത്. 

പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിക്ക് രണ്ടു സഹോദരന്‍മാരും രണ്ടു സഹോദരിമാരുമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍