India

അധികാരത്തിന് വേണ്ടി അന്തസ് വില്‍ക്കുന്ന മായാവതി സ്ത്രീ സമൂഹത്തിന് കളങ്കം ; ബിജെപി എംഎൽഎയുടെ പ്രസ്താവന വിവാദത്തിൽ ; വനിതാ കമ്മീഷൻ കേസെടുത്തു 

വിവാദ പ്രസം​ഗത്തിൽ സാധന സിം​ഗിനെതിരെ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ബി എസ്പി നേതാവ് മായാവതിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ബിജെപി വനിതാ എംഎല്‍എയുടെ പ്രസംഗം വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ മുഗള്‍സാരെയിലെ ബിജെപി എംഎൽഎ സാധന സിം​ഗാണ് പാര്‍ട്ടി റാലിക്കിടെ മായാവതിയെ അധിക്ഷേപിച്ച് പ്രസംഗിച്ചത്. മായാവതി സ്ത്രീസമൂഹത്തിന് കളങ്കമുണ്ടാക്കിയെന്നും അവര്‍ അധികാരത്തിന് വേണ്ടി അന്തസ് വില്‍ക്കുകയാണെന്നുമായിരുന്നു സാധ്‌ന സിങിന്റെ വിവാദ പരാമര്‍ശം

മായാവതിക്ക് ആത്മാഭിമാനമില്ല. അവര്‍ നേരത്തെ അപമാനിക്കപ്പെട്ടിരുന്നു. ഇപ്പോഴും അത് നടന്നുകൊണ്ടിരിക്കുന്നു. എല്ലാം നഷ്ടപ്പെട്ടിട്ടും അവര്‍ അധികാരത്തിനു വേണ്ടി അന്തസ് കളഞ്ഞു കുളിക്കുകയാണെന്നും മായാവതി സ്ത്രീ വര്‍ഗത്തിന് തന്നെ കളങ്കമുണ്ടാക്കിയെന്നും സാധന സിങ് പ്രസംഗത്തില്‍ പറഞ്ഞു. വിവാദ പ്രസം​ഗത്തിൽ സാധന സിം​ഗിനെതിരെ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പരാമർശത്തിൽ സാധനയ്ക്ക് കമ്മീഷൻ വിശദീകരണം തേടി നോട്ടീസ് അയച്ചു. 

ബിജെപി എംഎൽഎയുടെ വിവാദപ്രസ്താവനയ്ക്കെതിരെ നിരവധി നേതാക്കൾ രം​ഗത്തെത്തി. ബിഎസ്പി-എസ്പി. സഖ്യം രൂപീകരിച്ചതോടെ ബിജെപി നിരാശയിലാണെന്നും, തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയംമൂലം അവര്‍ക്ക് സമനില തെറ്റിയെന്നും ബിഎസ്പി നേതാവ്മാ സതീഷ് ചന്ദ്ര മിശ്ര ആരോപിച്ചു. സാധനാ സിം​ഗിന്റെ പ്രസ്താവനയിൽ കോൺ​ഗ്രസും  പ്രതിഷേധം രേഖപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

SCROLL FOR NEXT