India

അധ്യാപകനെ വെടിവെച്ചു കൊലപ്പെടുത്തി; പ്രതിയെ പൊലീസ് നോക്കിനില്‍ക്കെ നാട്ടുകാര്‍ തല്ലിക്കൊന്നു

ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. പൊലീസ് വലയത്തില്‍ നിന്നും ഇയാളെ വലിച്ചുമാറ്റിയ ആള്‍ക്കൂട്ടം കല്ലുകളും വടികളുമായി ആക്രമിക്കുകയായിരുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: അധ്യാപകനെ വെടിവെച്ചു കൊന്നയാളെ ആള്‍ക്കൂട്ടം പൊലീസിന്റെ മുന്നിലിട്ട് തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഖുശിനഗറിലാണ് സംഭവം നടന്നത്. അധ്യാപകനായ സുധീര്‍ സിങ് എന്നയാളെ വെടിവെച്ചു കൊന്നതിന് ശേഷം പുറത്തിറങ്ങിയ പ്രതിയെ തടിച്ചുകൂടിയ ആള്‍ക്കൂട്ടം പൊലീസിന് മുന്നില്‍വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

അധ്യാപകനെ വെടിവെച്ചു കൊന്നതിന് ശേഷം ഇയാള്‍ വീടിന് മുകളില്‍ കയറി നിന്ന് വെടിയുതിര്‍ത്തു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ കീഴടങ്ങാനായി താഴെയിറങ്ങിയപ്പോഴാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. 

ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. പൊലീസ് വലയത്തില്‍ നിന്നും ഇയാളെ വലിച്ചുമാറ്റിയ ആള്‍ക്കൂട്ടം കല്ലുകളും വടികളുമായി ആക്രമിക്കുകയായിരുന്നു. 

ഉറങ്ങിക്കിടന്നപ്പോഴാണ് സുധീര്‍ സിങിനെ അക്രമി മൂന്നുതവണ വെടിവെച്ചത്. സുധീര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ സ്വപ്‌നവീട്; കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാന്‍ മമ്മൂട്ടിയെത്തി

ശബരിമല യാത്ര കഴിവതും ഒഴിവാക്കണം; തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി ദേവസ്വം ബോര്‍ഡ്