India

എംജിആർ പാർലമെന്റിൽ !;  അമ്പരപ്പോടെ എംപിമാർ

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യവുമായി ടിഡിപി എംപി നരമള്ളി ശിവപ്രസാദ് നടത്തുന്ന സമരങ്ങള്‍ വേറിട്ടതാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യവുമായി ടിഡിപി എംപി നരമള്ളി ശിവപ്രസാദ് നടത്തുന്ന സമരങ്ങള്‍ വേറിട്ടതാണ്. ഓരോദിനവും ഓരോ വേഷം ധരിച്ചാണ് ശിവപ്രസാദിന്റെ സമരം. ഇദ്ദേഹത്തിന്റെ ഫാന്‍സി ഡ്രസ് പ്രതിഷേധം മറ്റ് എംപിമാര്‍ക്കും കൗതുകമാണ്. പരമശിവന്‍, നാദരമുനി, ശ്രീകൃഷ്ണന്‍, ശ്രീരാമന്‍ തുടങ്ങി ഹിറ്റ്‌ലര്‍ വരെയായിട്ടുണ്ട് ശിവപ്രസാദ്. 

അന്തരിച്ച പ്രശസ്ത സിനിമാതാരവും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എംജി രാമചന്ദ്രന്റെ വേഷത്തിലാണ് ഇന്ന് ശിവപ്രസാദ് പാര്‍ലമെന്റിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇദ്ദേഹം മജീഷ്യനായും, സ്‌കൂള്‍ വിദ്യാര്‍ത്ഥിയായും, പെണ്‍വേഷം കെട്ടിയും പാര്‍ലമെന്റംഗങ്ങളെ അമ്പരപ്പിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ മയക്കുമരുന്നിന്റെ വന്‍ ശേഖരം

'ഒരുവീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം'; പെറ്റ് ഓണര്‍ഷിപ്പ് നിയമം കര്‍ശനമാകും

മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍, ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ടയാള്‍ പിടിയില്‍, പരമ്പര പിടിക്കാന്‍ ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്‍മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'